ഇന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ഹിറ്റ്, അന്ന് കമല്‍ഹാസന്റെ ഗുണ വിജയിക്കാത്തതിന്റെ കാരണം ആ മമ്മൂട്ടി ചിത്രം, സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച് ചര്‍ച്ചകള്‍

134

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡ് നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Advertisements

പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായ മഞ്ഞുമ്മല്‍ ബോയ്സ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.

Also Read:ശരിക്കും പേടിയായിരുന്നു, അജിത്തിനും വിജയിക്കുമൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് വെങ്കട്പ്രഭു, ചര്‍ച്ചയായി സംവിധായകന്റെ വാക്കുകള്‍

ചിത്രം ആഭ്യന്തര ബോക്‌സ്ഓഫീസില്‍ ഇതിനോടകം അമ്പത്‌കോടിയിലധികം നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ഗുണ എന്ന കമല്‍ഹാസന്‍ ചിത്രത്തിന്റെ റഫറന്‍സാണ് ചിത്രം തമിഴ്‌നാട്ടില്‍ ഹിറ്റടിക്കാന്‍ കാരണമെന്ന് വിലയിരുത്താം.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്‌സ് നടത്തിയ കൂടിക്കാഴ്ചയും തമിഴ്‌നാട്ടിലെ യൂട്യൂബ് ചാനലുകളില്‍ നിറഞ്ഞിരുന്നു. ഇതടക്കം വലിയ രീതിയിലുള്ള പ്രൊമോഷനാണ് ചിത്രത്തിന് തമിഴ്‌നാട്ടിലുണ്ടായത്.

Also Read:വമ്പിച്ച ഭൂരിപക്ഷത്തോടെ തൃശ്ശൂരിനെ എന്നോട് ചേര്‍ത്തുനിര്‍ത്തും, എല്ലാവരുടെയും പ്രാര്‍ത്ഥന വേണം, സുരേഷ് ഗോപി പറയുന്നു

കമല്‍ഹാസന്റെ ഗുണ ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. ഗുണക്കൊപ്പം റിലീസ് ചെയ്ത ദളപതി എന്ന സിനിമ അന്ന് തകര്‍ത്തോടിയതാണ് ഗുണയുടെ പരാജയത്തിന് കാരണമെന്നും വാദങ്ങളുണ്ട്. ചിത്രത്തില്‍ രജനികാന്തും മമ്മൂട്ടിയുമായിരുന്നു അഭിനയിച്ചത്.

Advertisement