മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിഖില വിമൽ. വളരെ ചുരിങ്ങയ സമയം കൊണ്ടാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 2009 ൽ പുറത്ത് ഇറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ജയറാമിന്റെ സഹോദരിയായിട്ടായിരുന്നു തുടക്കം.
പിന്നീട് 2015 ൽ പുറത്ത് ഇറങ്ങിയ ലവ് 24ഃ7 എന്ന ചിത്രത്തിലൂടയാണ് നായികയാവുന്നത്. ചിത്രത്തിലെ കബനി കാർത്തിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജോ ആൻഡ് ജോ അണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. നസ്ലിൻ, മാത്യൂസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ചിത്രം.
ALSO READ
ഇപ്പോഴിത മലയാള സിനിമയുടെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നടിക്കുകയാണ് നിഖില. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിൽ സ്ത്രീകളെ അബലയും ചപലയുമായി കാണിക്കുന്നത് നിർത്തണമെന്നാണ് നിഖില പറയുന്നത്. മാത്യഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
നിഖിലയുടെ വാക്കുകൾ ഇങ്ങനെ…’ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ചപ്പാടിലാണ് പറഞ്ഞിട്ടുള്ളത്. നായികയെ വെറുതേ പ്രേമിക്കാനായിട്ട് ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം സിനിമകൾ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടിൽ പറഞ്ഞിട്ടുള്ളൂ. എന്നാൽ ഇന്ന് അതിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്’ എന്നും നിഖില പറയുന്നുണ്ട്.
സ്ത്രീകളുടെ കഥകൾ പറയുന്ന സിനിമകൾ എന്നെയും തേടിയെത്താറുണ്ട്. അവയിൽ പലതും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം. ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകൾ കുറവാണ്. അതുപോലെ എല്ലായ്പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിർത്തണം എന്നാഗ്രഹിക്കുന്നയാളാണ് ഞാൻ’ എന്നും നിഖില കൂട്ടിച്ചേർത്തു.
കൂടാതെ തനിക്ക് ദേഷ്യം വന്നാൽ തല്ലുമെന്നും തിരിച്ച് പറയുമെന്നും നിഖില പറയുന്നുണ്ട്. സൗന്ദര്യം കഥാപാത്രങ്ങൾ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. ‘ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല. പകരം വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്കളങ്കമായ മുഖമാണെന്നൊക്കെയാണ് അന്ന് മറുപടിയായി ലഭിച്ചത്. എന്നാൽ അങ്ങനെ പറയുന്നത്, അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാൻ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയിൽ എന്നെയാരും കണ്ടിട്ടില്ല’; നിഖില പറഞ്ഞു.
ALSO READ
‘ഒരാളെ പ്രേക്ഷകർ മുൻവിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവർ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്നാണ് ഞാൻ പറയുന്നത്. എന്നെപ്പോലെയല്ല ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. നിഷ്കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യനങ്കിൾ ഞാൻ പ്രകാശനിൽ അവസരം തന്നത്’ എന്നും നിഖില പറയുന്നുണ്ട്.