ഡിപ്പന്റഡാവാനാണ് എനിക്ക് ഇഷ്ടം, ഇൻഡിപ്പെന്റഡാവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല ; വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

294

മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയാണ് കാവ്യ മാധവൻ. ബാലതാരത്തിൽ തുടങ്ങി മുൻനിര നായികയായി തിളങ്ങുകയായിരുന്നു താരം. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി, സന്തുഷ്ട കുടുംജീവിതം നയിച്ചുവരികയാണ് ദിലീപും കാവ്യ മാധവനും.

സിനിമയിൽ സജീവമല്ലെങ്കിലും താരവിവാഹങ്ങളിലും സിനിമാസംബന്ധിയായ ചടങ്ങുകളിലുമെല്ലാം ദിലീപിനൊപ്പം കാവ്യയും ഉണ്ടാവാറുണ്ട്. ജീവിതത്തിൽ അത്ര പാവമൊന്നുമല്ല താനെന്നാണ് കാവ്യ മാധവൻ പറയുന്നത്്. മുൻപ് കൈരളി ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

ALSO READ

ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല, എന്നോടൊപ്പം ഉണ്ടായിരുന്നതിന് എല്ലാവർക്കും നന്ദി പുതിയ സന്തോഷം പങ്കു വച്ച് ആൻ അഗസ്റ്റിൻ

പൊതുവെ ഒരു പാവം പെൺകുട്ടി ഇമേജാണുള്ളത്. എന്നാൽ താൻ അങ്ങനെ പാവത്താനൊന്നുമല്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. ഞാനെത്ര മാത്രം ബോൾഡാണ് എന്നൊന്നും അറിയില്ല, എന്നാൽ പല കാര്യങ്ങൾക്കും വ്യക്തതയുണ്ട്. കാര്യങ്ങളെക്കുറിച്ച് അറിയാം. മുൻപൊന്നും അതുണ്ടായിരുന്നില്ല. ആ അങ്ങനെ തന്നെ അങ്ങ് പോവാമെന്നായിരുന്നു മുൻപ്. ഷൂട്ടിംഗ് സമയമായി പോയി, അത് ചെയ്തു, ഇത് ചെയ്തു അങ്ങനെയങ്ങ് പോവുകയായിരുന്നു മുൻപ്.

ഞാൻ വളരെ ഡിപ്പന്റഡാണ്, എന്റെ അച്ഛനിലും അമ്മയിലും. പിന്നെ എനിക്ക് ചുറ്റിലുമായി നിൽക്കുന്നവരിലും ഞാൻ ഡിപ്പന്റന്റാവും. അങ്ങനെയായിപ്പോയി ചെറുപ്പം മുതലേ എന്നെ ട്രെയിൻ ചെയ്യിച്ചത്. ഡിപ്പന്റഡാവാനാണ് എനിക്ക് ഇഷ്ടം. ഇൻഡിപ്പെന്റഡാവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ലെന്നും കാവ്യ വ്യക്തമാക്കി.

ഇന്റഡിപ്പെന്റാവുകയെന്ന ലക്ഷ്യത്തിന് വേണ്ടിയായിരുന്നു ഡ്രൈവിംഗ് പഠിച്ചത്. എനിക്കൊരിക്കലും ചെയ്യാൻ പറ്റാത്ത കാര്യമാണെന്നായിരുന്നു കരുതിയത്. ഷീ ടാക്സിയിലൂടെ അത് ഓക്കേയായി. ഓക്കെയാവാത്തത് പോലെയാണ് ഇപ്പോഴും. ധൈര്യമായി വണ്ടിയെടുത്ത് വരുമ്പോഴേക്കും അത് നിർത്തുകയായിരുന്നു. എനിക്ക് ധൈര്യമുണ്ടെങ്കിലും അമ്മയ്ക്ക് പേടിയാണ്. അച്ഛനും അമ്മയും എന്റെ കൂടെ കയറില്ല.

ALSO READ

മിനിസ്‌ക്രീനിലേയ്ക്ക് മുകേഷ് തിരിച്ച് വരുന്നു! പ്രമുഖ ചാനൽ ഷോയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

എത്രയോ കാലത്തെ ആഗ്രഹത്തിനൊടുവിലായാണ് ഡ്രൈവിംഗ് പഠിച്ചത്. അത്യാവശ്യ ഘട്ടങ്ങളിൽ ഞാൻ വണ്ടിയെടുക്കാമെന്ന് പറയുമ്പോൾ അവർ സമ്മതിയ്ക്കില്ല. ജീവിതത്തിൽ ഓരോ സന്ദർഭം വരുമ്പോഴാണ് നമ്മൾ മാറുന്നത്. പിന്നെ പ്രായം കൂടുമ്പോഴുള്ള മാറ്റമൊക്കെ വേണ്ടേ.

മുടി പോയത് സങ്കടമാണ്. ഫാഷനിൽ കോൺഷ്യസാണെന്നൊന്നും പറയാനാവില്ല. എനിക്ക് ചേരുന്ന മാറ്റങ്ങളേ വരുത്താറുള്ളൂ. എന്നാലും പലർക്കും ഇഷ്ടമല്ല. മുടി പോയത് എനിക്കൊരു വലിയ വിഷമമാണ്.

മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി എന്നൊക്കെയാണ് അമ്മമാർ പറയാറുള്ളത്. വേണമെന്ന് വെച്ച് കട്ട്ചെയ്തതല്ല, പോയപ്പോൾ അത് ഭംഗിയാക്കാനായി വെട്ടിയതാണ്. എപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയല്ലേ. ട്രെൻഡിയാവാനൊന്നും എനിക്ക് പറ്റാറില്ല. എനിക്ക് പറ്റുന്ന മാറ്റങ്ങൾ പരീക്ഷിക്കാറുമുണ്ട് എന്നാണ് കാവ്യ മാധവൻ പറഞ്ഞു.

 

Advertisement