ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുകയായിരുന്നു.
വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഡിംപിള്‍. യൂട്യൂബ് ചാനലിലൂടെ ഡിംപിളിന്റെ കുടുംബത്തെ മുഴുവന്‍ ആരാധകര്‍ക്ക് സുപരിചിതരാണ്.
ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണിയും നാത്തൂന്‍ ഡിവൈനും എല്ലാം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകര്‍ക്ക് പിരിചയമായി കഴിഞ്ഞു. ഡിംപിളിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യയാണ് ഡിവൈന്‍ ക്ലാര. ഡിവൈനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഈ കുടുംബത്തിലെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കും ചിരപരിചിതമാണ്.
ഇപ്പോഴിതാ ഒരു ക്യൂ ആന്റ് എയില്‍ ഡിപിളിന്റെയും ഡോണിന്റെയും അമ്മ ഡെന്‍സി ടോണി എത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഇവര്‍. വീട്ടില്‍ എല്ലാവരും തമ്മിലുള്ള സ്നേഹവും ഒത്തൊരുമയും ഇത്ര നന്നായി കൊണ്ടു പോകുന്നത് എങ്ങനെയാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ദേഷ്യവും വഴക്കുമെല്ലാം ഉണ്ടാവാറുണ്ട്, എന്നാല്‍ എല്ലാം ബാലന്‍സ് ആയി പോകുകയാണ് ചെയ്യാറുള്ളത് എന്നും ഡെന്‍സി പറയുകയാണ്.
ഏറ്റവും വിഷമിച്ച സംഭവങ്ങളും ഡെന്‍സി വെളിപ്പെടുത്തുന്നുണ്ട്. ഡിംപലിന്റെ മകന്‍ പാച്ചുവിന്റെ ജനന സമയത്തുണ്ടായ പ്രതിസന്ധികളാണ് ഏറ്റവും ഏറ്റവും വിഷമം നിറഞ്ഞ ഒരു ഘട്ടമെന്ന് ഡെന്‍സി പറയുന്നു.
അതല്ലാതെ ജീവിതത്തില്‍ ഏറ്റവും വിഷമിച്ച ഘട്ടം ഉണ്ടായിട്ടുണ്ട്, പക്ഷെ അത് ഞാന്‍ യൂട്യൂബ് ചാനല്‍ എല്ലാം തുടങ്ങുന്നതിന് മുന്‍പാണ്. അത് കഴിഞ്ഞു പോയി, ഇനി അതിനെ കുറിച്ച് പറയാന്‍ താത്പര്യമില്ല എന്നാണ് ഡെന്‍സി പറഞ്ഞത്. പിന്നാലെ വീട്ടില്‍ പൂക്കളുള്ള ചെടികള്‍ വളര്‍ത്താത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ മക്കളുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള ചില പ്രശ്നങ്ങളെ കുറിച്ച് ഡെന്‍സി സംസാരിക്കുകയായിരുന്നു.
ഡിംപിളിന്റെയും ഡോണിന്റെയും വിവാഹം ഒരുമിച്ചായിരുന്നു. നടിയായ മേഘ്ന വിന്‍സന്റാണ് ഡോണിനെ വിവാഹം ചെയ്തത്. അതേ ദിവസം തന്നെയാണ് ഡിംപലിന്റെയും ആന്‍സണിന്റെയും വിവാഹം നടന്നത്. അത് സോഷ്യല്‍ മീഡിയയിലും വലിയ ആഘോഷമായിരുന്നു. എന്നാല്‍ പിന്നീട് ഡോണും മേഘ്നയും വിവാഹ മോചിതരായി. തുടര്‍ന്നാണ് ഡോണ്‍ ഡിവൈന്‍ ക്ലാരയെ വിവാഹം ചെയ്തത്.
അന്ന് പുതിയ വീടെടുത്ത് മാറിയതിന് ശേഷമായിരുന്നു മക്കളുടെ വിവാഹം നടന്നത്. അപ്പോള്‍ വീട്ടില്‍ നിറയെ റോസ് ചെടികള്‍ ഉണ്ടായിരുന്നു. റോസ് ഗാര്‍ഡന്‍ എന്ന പേരില്‍ പല തരത്തിലുള്ള റോസ് പൂക്കളുമുള്ള ഒരു ഗാര്‍ഡന്‍ തന്നെയായിരുന്നു. എന്നാല്‍, കല്യാണം കഴിഞ്ഞതിന് ശേഷം കുടുംബത്തില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി. ആ സമയത്ത് ചെടികള്‍ നോക്കാനൊന്നും പറ്റിയില്ല. അതിന് മുന്‍പ് വെയിലത്ത് വാടിയ ചൂടുവെള്ളം ഒഴിച്ച് അതെല്ലാം നശിച്ചു തുടങ്ങിയിരുന്നു. പൂക്കള്‍ വാടിയതിന് പിന്നാലെ കുടുംബത്തില്‍ ചില പ്രശ്നങ്ങളും ഉണ്ടായി. പിന്നീട് ഒരിക്കല്‍ ഡോണിന്റെ സുഹൃത്ത് വീട്ടില്‍ വന്നപ്പോഴാണ്, മുള്‍ ചെടികള്‍ വീട്ടില്‍ വളര്‍ത്തുമ്പോഴുള്ള വിഷമ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞതെന്ന് ഡെന്‍സി പറയുന്നു.
മുള്ളില്‍ ഉണ്ടാവുന്ന പൂക്കള്‍ മനോഹരമാണെങ്കിലും, അത് പോലുള്ള ചെറിയ പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവും എന്നാണത്രെ വിശ്വാസം. അത് സത്യമാവണം എന്നില്ല. പക്ഷെ ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ചില കാര്യങ്ങള്‍ കൂടെ ആയപ്പോള്‍ ഇനി റോസ് ചെടികള്‍ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. പൂക്കളുള്ള ചെടികള്‍ പിന്നീട് നട്ടു വളര്‍ത്തിയെങ്കിലും, റോസാപ്പൂ പൂര്‍ണമായും ഒഴിവാക്കിയെന്നാണ് ഡെന്‍സിയുടെ വെളിപ്പെടുത്തല്‍.