ഒരു പുരുഷന്റെ ഭാഗത്ത് നിന്നുമല്ല സ്ത്രീയുടെ ഭാഗത്തുനിന്നുമാണ് അത് ഉണ്ടായത്; ദീപ്തി ഐപിഎസ് ഗായത്രിയുടെ വെളിപ്പെടുത്തല്‍

453

പരസ്പരം എന്ന സീരിയലിലെ ദീപിതി ഐപീഎസ് ആയി എത്തിയ ഗായത്രി അരുണ്‍ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഗായത്രിയ്ക്ക് ആരാധകര്‍ നിരവധിയാണ്. അഞ്ചുവര്‍ഷം സംപ്രേക്ഷണം ചെയ്ത മെഗാ ഹിറ്റ് പരമ്ബരയായ പരസ്പരം അവസാനിച്ചിരിക്കുകയാണ്.

Advertisements

സീരിയലിനെ പറ്റി നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമാ സീരിയല്‍ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച്‌ നടി തുറന്നു പറയുന്നു.

‘എനിക്കിന്നേ വരെ സീരിയലില്‍ ആണെങ്കിലും സിനിമയില്‍ ആണെങ്കിലും ഒരു പുരുഷന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അത് സ്ത്രീകളുടെ ഭാഗത്ത് നിന്നുമാണ്. ഞാന്‍ ഈ പ്രൊഫഷനില്‍ വരുന്നതിന് മുന്‍പ് ജോലി ചെയ്തിരുന്നു.

അന്നും അങ്ങനെ ഒന്നും നേരിട്ടിട്ടില്ല. നമ്മള്‍ നമ്മളായി നിന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആരും ഇങ്ങോട്ട് കയറി നമ്മളെ പീഡിപ്പിക്കാന്‍ വരില്ല. കീഴ്‌പ്പെടുത്തി ആരും നമ്മളെ ഉപദ്രവിക്കാന്‍ വരില്ല.

എന്തെങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് നമ്മള്‍ അറിഞ്ഞ് നമ്മുടെ സമ്മതത്തോടെ നടക്കുന്നതാണ്. ആവശ്യങ്ങള്‍ക്ക് വഴങ്ങിയാലേ ചാന്‍സ് കിട്ടുള്ളൂ എന്നൊന്നും ആരും പറഞ്ഞിട്ടില്ല… പിന്നെ കാസ്റ്റിങ് കൗച്ച്‌ അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സിനിമയെ അപേക്ഷിച്ച്‌ സീരിയല്‍ കുറച്ചു കൂടി സുരക്ഷിതമാണ് എന്ന്. അവിടെ ഒരു ഹോംലി അറ്റ്‌മോസ്ഫിയര്‍ ആണ്.

പൊതുവേ സീരിയലിനെ ആണ് മോശമായി കാണുന്നതെങ്കിലും വളരെ സേഫ് ആയി ജോലി ചെയ്യാന്‍ പറ്റുന്ന ഇടമാണ് അവിടെ. ‘

Advertisement