മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തിയിരുന്നു.
ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങൾ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
എന്നാൽ എല്ലാത്തിനും വ്യക്തമായ മറുപടി നൽകി സുന്ദരമായി ഈ ദമ്പതികളുടെ വിവാഹ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടുപേരും രണ്ട് മതത്തിൽ പെട്ടവരാണെന്നും വിവാഹശേഷവും അങ്ങനെ തന്നെയാണെന്നുമാണ് ദമ്പതികളുടെ മറുപടി. എന്നാലിപ്പോഴിതാ ആരാധകരെ കുഴക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപയും കുക്കുവും. കുക്കുവിന്റെ മതത്തിലേക്ക് മതം മാറിയോ എന്നൊക്കെയാണ് ആരാധകർ ദീപയോട് ചോദിക്കുന്നത്.
താരദമ്പതികൾ ഇപ്പോൾ യുഎഇയിലാണ് ഉള്ളത്. ഇവിടെയുള്ള ഗ്രാൻഡ് മോസ്ക് പള്ളിയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് ഇരുവരും. മാർബിൾ കൊത്തുപണിയിലുള്ള മസ്ജിദ് മനോഹരമായ കാഴ്ചയാണ്. ഗ്രാൻഡ് മോസ്ക്ക് പള്ളിയിൽ സന്ദർശനം നടത്തിയ വിശേഷങ്ങൾ ആണ് കുക്കുവും ദീപയും പങ്കിട്ടിരിക്കുന്നത്.
മോസ്ക്കിൽ കയറാൻ രജിസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. വസ്ത്രങ്ങൾ ധരിക്കുന്നതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. സ്കേർട്ടും കാര്യങ്ങളും ഇട്ട് ഉള്ളിൽ കയറാൻ പാടില്ല . സന്ദർശനം തികച്ചും സൗജന്യമാണ് എന്നും താരദമ്പതികൾ പറയുന്നു.
ഗ്രാൻഡ് മോസ്കിലേക്ക് പർദ്ദ അണിഞ്ഞും, തലയിൽ തട്ട് ഇട്ടും കയറണമെന്നത് നിർബന്ധമാണ്. അതുകൊണ്ടുതന്നെ പർദ്ദയണിഞ്ഞാണ് ദീപ എത്തിയിരിക്കുന്നത്. പർദ്ദയിൽ അതി സുന്ദരി ആയിട്ടാണ് ദീപയെകാണുന്നത്.
ഈ സമയം, ഇത് സ്ഥിരം ആക്കണം എന്ന് തോന്നുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിക്കുമ്പോൾ ഇല്ലില്ല, പക്ഷെ തനിക്ക് ഇഷ്ടമായി. ഇപ്പോൾ താൻ ഒരു കംപ്ലീറ്റ് മുസ്ലിം ഗേൾ ആയി അല്ലെ എന്നും ദീപ പറയുന്നുണ്ട്.
അതേസമയം കുക്കു പറയുന്നത്, ‘ഒരു സന്തോഷവാർത്ത എനിക്ക് പറയാനുണ്ട് ഗൈയ്സ്. ദീപയെ ഞാൻ കംപ്ലീറ്റ് ഒഴിവാക്കി. കാലിക്കറ്റിൽ നിന്നും സൈറയെ ഞാൻ കെട്ടി’- എന്നുമാണ്. ഇനി ദീപ ഇല്ല, സൈറ മാത്രം കുക്കു പറയുന്നുണ്ട്.
ഒരു ദൈവികമായ ഫീൽ ആയിരുന്നു ഗ്രാൻഡ് മോസ്കിൽ കയറിയപ്പോൾ, കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച് ആയിരുന്നു. ലോകത്തിലെ ഏറ്റവു വലിയ കാർപെറ്റ്, ഗിന്നസ് റെക്കോർഡ് കിട്ടിയ കാർപെറ്റ് ആണിത്. കൈ കൊണ്ട് നിർമ്മിച്ചത്. നല്ല അടിപൊളി എക്സ്പീരിയൻസ് ആണ്. ഇത്തവണ വരുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു വരണം എന്ന് ഇരുവരും പരയുന്നു.