വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ, എന്നെ ട്രോളാന്‍ വേറെ ആരെയും ഞാന്‍ അനുവദിക്കില്ല; സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് ദീപക്

76

അങ്ങനെ മലയാള സിനിമാലോകത്തെ രണ്ടു താരങ്ങള്‍ കൂടി ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുകയാണ്. നടി അപര്‍ണ ദാസും, ദീപക് പറമ്പോലും വിവാഹിതരാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത്.

Advertisements

ഇപ്പോള്‍ ഇതാ തന്നെ ട്രോളി കൊണ്ട് സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദീപക്. മനോഹരം എന്ന സിനിമയിലെ ഒരു രംഗം എടുത്താണ് ദീപക് സ്വയം ട്രോളിയത് .

also read
നജീബിനെ നീ ഉള്ളിലേക്ക് എടുത്ത രീതി ഇഷ്ടപ്പെട്ടു, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നജീബിന്റെ ജീവിതം ലോകം അറിയുമായിരുന്നില്ല; ഇന്ദ്രജിത്ത്
ചിത്രത്തിലെ നായകന്‍ വിനീത് ശ്രീനിവാസനാണ്. ഒരു രംഗത്ത് അപര്‍ണ ചെയ്ത ശ്രീജ എന്ന കഥാപാത്രത്തോട് പറയുന്ന രംഗമുണ്ട്, ‘ഈ നാറിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം. ഇവനെ പോലൊരു വായി നോക്കി ഈ പഞ്ചായത്തില്‍ വേറെ ഇല്ല.

ഇവന്റെ വീട്ടില്‍ വെളിച്ചെണ്ണ വാങ്ങാന്‍ പോലും നീ വന്നു എന്നറിഞ്ഞാല്‍, അതിനെക്കാളും വലിയ അപമാനം വേറെയില്ല’ എന്ന്. പക്ഷെ ആ ഉപദേശം കൊണ്ട് ഗുണമുണ്ടായില്ല. അപര്‍ണ ദീപക്കിനെ തന്നെ കെട്ടാന്‍ പോവുകയാണ്.

‘വിനീതേട്ടന്‍ പണ്ടേ അവളോട് പറഞ്ഞതാ’ എന്ന് പറഞ്ഞ്, ഈ രംഗത്തിനൊപ്പം സേവ് ദ ഡേറ്റും ചേര്‍ത്ത് വച്ചാണ് ദീപക് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ‘എന്നെ ട്രോളാന്‍ വേറെ ആരെയും ഞാന്‍ അനുവദിക്കില്ല’ എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.

Advertisement