ശബരിമല സ്ത്രീപ്രവേശനത്തിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും നിറഞ്ഞുനിന്ന പ്രവര്‍ത്തകനാണ് രാഹുല്‍ ഈശ്വര്‍. മലയാളികള്‍ക്ക് ഈ മുഖം പരിചിതമായതും ചാനല്‍ ചര്‍ച്ചകളിലൂടെ തന്നെയാണ്. ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായ എതിര്‍പ്പ്പ്രകടിപ്പിച്ച് ആദ്യം രംഗത്ത് വന്നതും രാഹുല്‍ ഈശ്വര്‍ തന്നെയാണ്. സേവ് ശബരിമല എന്ന ഹാഷ്ടാഗോടു കൂടി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു രാഹുല്‍ ഈശ്വര്‍.
രാഹുല്‍ തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് അവതാരകയായ മലയാളികളുടെ പ്രിയങ്കരി ദീപയെയായിരുന്നു. ഇപ്പോള്‍ താന്‍ ബിജെപി അനുഭാവിയാണോ വിവാഹ ജീവിതത്തില്‍ സംഭവിച്ചത്, ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞത് എല്ലാത്തിനുമുള്ള ഉത്തരം നല്‍കി രംഗത്ത് വന്നിരിക്കുക.ാണ് ദീപ രാഹുല്‍ ഈശ്വര്‍. പ്രധാനമായും തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളും ദീപ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. സീ കേരളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ തന്റെ മനസ് തുറന്നത്.
ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. ചേട്ടന്‍ മിണ്ടാതെ ഇരിക്കുന്ന പ്രകൃതമാണ്. എനിക്ക് അത് ഇഷ്ടമില്ല, എന്തെങ്കിലും പറയൂയെന്ന് പറഞ്ഞ് ഞാന്‍ പിന്നാലെ പോവുകയാണ് പലപ്പോഴും ചെയ്യുന്നതെന്നും പറഞ്ഞ ദീപ, രാഹുല്‍ ഈശ്വര്‍ എണ്ണ തേച്ച കള്ളനെ പോലെയാണെന്നും പറഞ്ഞു.
ALSO READ-മകള്‍ അരികിലെത്തി; കുഞ്ഞാറ്റ എത്തിയ സന്തോഷം പങ്കിട്ട് ഉര്‍വശി; ചിത്രങ്ങള്‍ വൈറല്‍
കാരണം എന്തെങ്കിലും ചോദിച്ചാല്‍ വഴുതി പോകുന്ന പ്രകൃതമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍, പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദീപ പറയുകയാണ്.തങ്ങളുടെ സ്വഭാവം തമ്മില്‍ ഒരു സാമ്യവുമില്ല. എങ്ങനെയാണ് കല്യാണം കഴിച്ചതെന്ന് തങ്ങളും ആലോചിക്കാറുണ്ട്.
ഒരു പൂവാലന്‍ എന്ന രീതിയിലാണ് തങ്ങളുടെ ലവ്വ് സ്റ്റോറി. ചേട്ടന്റെ സ്റ്റൈലൊക്കെ ശരിക്കും ഡിഫറന്റായിരുന്നു. അന്ന് രാഹുല്‍ കെഇ ആയിരുന്നു ചേട്ടന്‍ എന്നാണ് ദീപ പറയുന്നത്.
അന്ന് നീട്ടി വളര്‍ത്തിയ മുടി പോണി ടെയില്‍ കെട്ടി, ലതര്‍ ജാക്കറ്റൊക്കെയിട്ട് ഫ്രീക്കനായിരുന്നു ചേട്ടന്‍. അന്ന് അധികം പേരൊന്നും മുടി വളര്‍ത്തിയിരുന്നില്ല. തന്റെ വണ്ടിയുടെ നമ്പര്‍ കണ്ടുപിടിച്ച് ആര്‍ടിഒ ഓഫീസില്‍ പോയി ഡീറ്റെയില്‍സ് എടുത്തിട്ട് വീടന്വേഷിച്ച് വരികയായിരുന്നു. സര്‍വെ എടുക്കാനാണെന്ന് കള്ളം പറഞ്ഞാണ് വീട്ടിലേക്ക് കയറിയതെന്ന് ദീപ പറയുന്നു.
അന്ന് പക്ഷെ, ഫ്രണ്ടിന് വേണ്ടിയായിരുന്നു അന്ന് ചേട്ടന്‍ വന്നത്. അവസാനം ഫ്രണ്ട് രക്ഷപ്പെട്ടുപോയി. ഞാന്‍ പെടുകയും ചെയ്തുവെന്നായിരുന്നു രാഹുലിന്റെ കമന്റ്. കല്യാണ ശേഷം എന്താണ് അവസ്ഥയെന്ന് ചോദിച്ചപ്പോള്‍ കുമാരനാശാന്റെ അവസ്ഥ-ദുരവസ്ഥയെന്നായിരുന്നു രാഹുലിന്റെ തമാശ.