മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തിയിരുന്നു.
ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങൾ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
എന്നാൽ എല്ലാത്തിനും വ്യക്തമായ മറുപടി നൽകി സുന്ദരമായി ഈ ദമ്പതികളുടെ വിവാഹ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടുപേരും രണ്ട് മതത്തിൽ പെട്ടവരാണെന്നും വിവാഹശേഷവും അങ്ങനെ തന്നെയാണെന്നുമാണ് ദമ്പതികളുടെ മറുപടി.
ദീപയും കുക്കുവും ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമാണ്. തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെയാണ് തങ്ങളുടെ വീഡിയോകളെല്ലാം താരങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് രണ്ട് പേർക്കും ഇടയിലുള്ള കെമിസ്ട്രിയെ കുറിച്ച് പറയുകയാണ് താരദമ്പതികൾ. കൂട്ടത്തിൽ റൊമാന്റിക് ആയിട്ടുള്ള ആൾ കുക്കുവാണെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്. എന്നാൽ ദീപ അത്ര പോര എന്നാണ് പറയുന്നത്. പക്ഷെ കുക്കു പ്രകടിപ്പിക്കാറില്ല എന്നും പറയുന്നു.
ഇരുവരും പങ്കെടുത്ത അഭിമുഖത്തിലെ മെയ്ഡ് ഫോർ ഈച്ച് അദർ സെഗ്‌മെന്റിലായിരുന്നു ഇരുവരും മനസുതുറന്നത്. എന്റെ സ്നേഹം ഉള്ളിലാണ്, പരസ്യമായി അത് പ്രകടിപ്പിക്കാറില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിലാണ് ആ റൊമാൻസ്. പക്ഷെ ദീപ അത്രയ്ക്ക് അങ്ങ് റൊമാന്റിക് അല്ല, അടുത്തേക്ക് ചെല്ലുമ്പോൾ, എങ്ങോട്ടാ എന്ന് ചോദിച്ച് അകറ്റും എന്ന് കുക്കു വെളിപ്പെടുത്തുന്നു.
അതേസമയം, പരസ്പരം പിണങ്ങിയാൽ ആദ്യം വന്ന് സോറി പറഞ്ഞ് അത് സോൾവ് ചെയ്യുന്നതും കുക്കു തന്നെയാണ്. കൂട്ടത്തിൽ ക്ഷമ കുറച്ചധികം ഉള്ളതും കുക്കുവിന് തന്നെയാണെന്ന് ദീപ പറയുന്നു. എല്ലാം പെട്ടന്ന് പെട്ടന്ന് ചെയ്യണം എന്ന തിടുക്കമാണ് ദീപയ്ക്ക്.
ദീപ കുറച്ച് കൂടെ ബോൾഡ് ആണെന്നും, കുക്കു കുറച്ചധികം സെന്റിമെന്റലാണ് എന്നുമാണ് ദമ്പതികളുടെ വെളിപ്പെടുത്തൽ.