ഇത്തവണ കളര്‍ഫുള്‍ ആണല്ലോ; ദയ സുജിത്തിന്റെ പിറന്നാള്‍ ആഘോഷം

112

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകർക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാർക്കും പുത്രിമാർക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

Advertisements

നടി മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത്തിന്റെയും മകൾ ദയ സുജിത്ത് സോഷ്യൽ മീഡിയയിൽ സജീവം ആണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറൽ ആവാർ.

ഇത്തവണ ബേർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരപുത്രി പങ്കുവച്ചത്. ഇരുപത്തിയൊന്നാം പിറന്നാൾ ചെറിയ രീതിയിൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ദയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘എന്റെ ചെറിയ പിറന്നാൾ പോസ്റ്റ്’ എന്ന് പറഞ്ഞ് പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ അമ്മ മഞ്ജു പിള്ളയടക്കം കമന്റ് കുറിച്ചു.

ചുവപ്പ് നിറത്തിലുള്ള ഗൗണിൽ സുന്ദരിയായി നിൽക്കുന്ന ദയയെ ചിത്രങ്ങളിൽ കാണാം. വളരെ സിംപിൾ ആന്റ് ബ്യൂട്ടിഫുൾ ആയിരുന്നു സെലിബ്രേഷൻ എന്നും ചിത്രങ്ങളിലൂടെ വ്യക്തം. ഇതിനിടെ നെഞ്ചിൽ പച്ചകുത്തിയ ഫോട്ടോയും താരം പങ്കിട്ടു.

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു പിള്ള തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതൽ ടെലിവിഷൻ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു.

also read
അമലയുടെ കാമുകന്‍ ശരിക്കും ആരെന്ന് അറിയുമോ ? ; നടി ഒളിപ്പിച്ചുവെച്ച ആ സര്‍പ്രൈസ്

Advertisement