ബിഗ് സ്‌ക്രീൻ – മിനിസ്‌ക്രീൻ സെലിബ്രിറ്റികളുടെ എല്ലാം ജീവിതം സോഷ്യൽ മീഡിയയിലൂടെ പരസ്യമാണ്. പലർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അതുവഴി വീട്ടിലെ കാഴ്ചകളും ബാഗിലെ രഹസ്യങ്ങളും കിടപ്പ് മുറിയുടെ ഭംഗിയും എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് സ്ഥിരം പരിപാടി ആണ് ഇപ്പോൾ. അത് പ്രേക്ഷകർക്ക് ഇഷ്ടവുമാണ്.
അക്കൂട്ടത്തിൽ ഡേ ഇൻ മൈ ലൈഫ് എന്ന സെഗ്മെന്റും രസകരമാണ്. നടി അമൃത നായരുടെ ഡേ ഇൻ മൈ ലൈഫ് ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെന്റിങ് ആകുന്നത്. കുടുംബ വിളക്ക് എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായർ പ്രേക്ഷകർക്ക് പരിചിതയായത്. സീരിയലിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ സ്റ്റാർ മാജിക്കിൽ സജീവമാണ്. യൂട്യൂബിലൂടെ സ്ഥിരം വീഡിയോകളും അമൃത പങ്കുവയ്ക്കാറുണ്ട്.
ALSO READ
ഡേ ഇൻ മൈ ലൈഫ് ആണ് നടിയുടെ ഏറ്റവും പുതിയ വീഡിയോ. ഹൃദയം സിനിമ കാണാൻ പോയിതിരിച്ചെത്താൻ വൈകിയത് കൊണ്ട് ഉണരാനും വൈകി. എഴുന്നേറ്റ് വരുന്നത് മുതൽ ഉറങ്ങാൻ പോകുന്നത് വരെയുള്ള വിശേഷം വീഡിയോയിൽ കാണിക്കുന്നുണ്ട്. മാർക്കറ്റിൽ പോയി മീൻ വാങ്ങി വന്ന് കഴുകുന്നത് എല്ലാം അമൃത തന്നെയാണ്. ഷൂട്ടിങ് ഉണ്ടെങ്കിൽ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന് നടി ഇടയ്ക്ക് പറയുന്നുണ്ട്.
അനിയനൊപ്പമുള്ള കോമ്പിനേഷൻ വളരെ റിയൽ ആയിരുന്നു. 12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാൻ പോയപ്പോൾ ‘ഇറങ്ങി പോടീ’ എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ കാണാം. പിന്നീട് വണ്ടി കഴുകുന്ന ഇടത്ത് നിന്ന് രണ്ട് പേരും തല്ല് കൂടുന്നതും രസകരമാണ്. നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയൻ ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുന്നത്. പിന്നെ അവിടെ വെള്ളം കൊണ്ട് അടിയായിരുന്നു.
ALSO READ
അമ്മയുമായുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ഇഷ്ടപ്പെട്ടത് എന്ന് ചില ആരാധകർ കമന്റ് പറയുന്നുണ്ട്. വണ്ടി കഴുകുന്ന കാഴ്ചയും വളർത്ത് മൃഗങ്ങളെ കളിപ്പിക്കുന്നതുമൊക്കെയായ രംഗങ്ങൾ കാണാമായിരുന്നു. അമ്മുവിന്റെ അവതരണവും ശബ്ദവുമാണ് പലർക്കും ഏറെ ഇഷ്ടമായതെന്ന അഭപ്രായങ്ങളും വരുന്നുണ്ട്.