താര പുത്രന്മാരും താരപുത്രികളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. ഇവരുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പറഞ്ഞുവരുന്നത് നടി ഉര്‍വശിയുടെ നടന് മനോജ് കെ ജയന്റെ മകള്‍ കുഞ്ഞാറ്റയെ കുറിച്ചാണ്.
പ്രേക്ഷകരുടെ മുന്നില്‍ നിന്ന് തന്നെയായിരുന്നു കുഞ്ഞാറ്റയുടെ വളര്‍ച്ച. ഇപ്പോള്‍
കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയും അമ്മയുടെ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചാണ് അഭിമുഖത്തിനിടെ തേജാലക്ഷ്മി പറഞ്ഞത്.
എല്ലാവരും പറയുന്നത് അമ്മ എത്ര വലിയ ആര്‍ട്ടിസ്റ്റാണ്. നീ എങ്ങനെ അഭിനയിക്കുന്നെന്ന് കാണണം എന്നാണ്. ഞാനെങ്ങനെയെങ്കിലും ചെയ്തോളും നിങ്ങള്‍ വെറുതെയിരിക്കൂ എന്ന് പറയാനാണ് തോന്നാറെന്നും തേജാലക്ഷ്മി വ്യക്തമാക്കി. അമ്മയുടെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ സിംപിളായി തോന്നും. അത് ചെയ്യുന്നത് സിംപിളായാണോ എന്നറിയില്ല.
അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തില്‍ ആ കഥാപാത്രമായി ജീവിക്കും. അത് എനിക്കും സാധിച്ചാല്‍ അത്രയും സന്തോഷമെന്നും തേജാലക്ഷ്മി പറയുന്നു.
ഉര്‍വശിയും തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ച് ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ആണ് താരപുത്രി ഇത് പറഞ്ഞത്.