‘എല്ലാവരും അറിഞ്ഞശേഷമാണ് ചേച്ചി അറിഞ്ഞത്; ഡേറ്റിന് പോവാൻ കാറിൽ നിന്ന് ഇറങ്ങിയതും അച്ഛൻ കൈയ്യോടെ പിടികൂടി’; ടെൻഷനടിച്ച പ്രണയ ദിനങ്ങളെ കുറിച്ച് പ്രിയ മോഹൻ

365

താരദമ്പതികളുടെ ബന്ധുക്കൾ എന്ന ലേബലിനേക്കാളും യൂട്യൂബേഴ്‌സ് എന്ന പേരിലാണ് പ്രിയ മോഹനും നിഹാൽ പിള്ളയും സോഷ്യൽമീഡിയയിൽ കൂടുതൽ പരിചയം. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും യൂട്യൂബിലൂടെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ സജീവമായിരിക്കുന്നത്. പ്രിയയുടേയും ഭർത്താവ് നിഹാലിന്റെയും ഫുഡ് വ്‌ലോഗിംഗും ട്രാവൽ വ്‌ലോഗുകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്.

പ്രിയ സീരിയലുകളിലടക്കം ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ്. മുംബൈ പോലീസ് അടക്കം നിരവധി സിനിമകളിൽ നിഹാലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തോട് വിടപറഞ്ഞ് വ്‌ലോഗുകളിലൂടെയാണ് നിറഞ്ഞുമിൽക്കുന്നത് എന്ന് മാത്രം.

Advertisements

ഇരുവരുടേയും മകൻ വർദാനും ഇപ്പോൾ കുഞ്ഞു സെലിബ്രിറ്റിയാണ്. പ്രിയയുടേയും നിഹാലിന്റേയും പ്രണയ വിവാഹമായിരുന്നു. പ്രണയത്തെ കുറിച്ച് പ്രിയ ആദ്യം പറഞ്ഞതും ചേച്ചിപൂർണിമയോടായിരുന്നു. പ്രണയിക്കുന്ന സമയത്ത് ഒരിക്കൽ അച്ഛൻ മോഹൻ തങ്ങളെ കൈയ്യോടെ പിടിച്ച കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ മോഹൻ. ഇരുവരും ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ALSO READ- ഈ ജോലി ചെയ്യേണ്ട ആളല്ല സുപ്രിയ; പഴയ ജോലി മിസ് ചെയ്യുന്നുണ്ട്; മുൻപത്തെ ജീവിതവും; അവൾ ഇതൊക്കെ ചെയ്യുന്നതുകൊണ്ട് ഞാൻ അഭിനയിക്കുന്നു; വെളിപ്പെടുത്തി പൃഥ്വിരാജ്

‘ഒരിക്കൽ നിഹാൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആ സെറ്റിലുള്ളവരെല്ലാം ഞാനും നിഹാലും തമ്മിലുള്ള പ്രണയം അറിഞ്ഞു. അതിനുശേഷമാണ് പൂർണിമ ചേച്ചി അറിയുന്നത്. ഞാനും ചേച്ചിയും നല്ല അടുപ്പമാണ് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. നിഹാലിന്റെ കാര്യം ചേച്ചിക്ക് പൂർണമായും അറിയില്ലായിരുന്നുവെങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു. പിന്നെ കൃത്യമായി പറഞ്ഞപ്പോൾ ചേച്ചിക്ക് നിഹാലിനെ ഇഷ്ടപ്പെട്ടു. നല്ല പയ്യനാണെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. സെലക്ഷൻ കൊള്ളാമെന്നും പറഞ്ഞു.’- പ്രിയ പറയുന്നു.

പക്ഷെ, ചേച്ചി കൂടി പ്രണയത്തിന് സപ്പോർട്ടായതോട് കൂടി ടെൻഷൻ ഒഴിവായി. എന്നാൽ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. അച്ഛനോട് ഇക്കാര്യം പറയും മുമ്പ് അച്ഛൻ ഒരിക്കൽ എന്നേയും നിഹാലിനേയും കൈയ്യോടെ പിടികൂടിയിട്ടുണ്ടെന്നും പ്രിയ പറയുന്നു.

‘പ്രേമിക്കുന്ന സമയത്ത് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി ഭക്ഷണം കഴിക്കുമായിരുന്നു. പ്രണയിക്കുന്നതിന് മുമ്പ് എപ്പോഴും വീട്ടിൽ തന്നെ ഉണ്ടായിരുന്ന ഞാൻ പെട്ടന്ന് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി തുടങ്ങിയതോടെ അച്ഛന് സംശയമായി.’ ‘ഒരു ദിവസം ഞാൻ പോയപ്പോൾ അച്ഛൻ എന്നെ ഫോളോ ചെയ്ത് വന്നു. ഞാൻ എന്റെ വണ്ടി ഒരിടത്ത് പാർക്ക് ചെയ്ത ശേഷമാണ് നിഹാലിന്റെ വണ്ടിയിൽ കയറി ഞങ്ങൾ ഒരുമിച്ച് ലഞ്ചിന് പോകാറുള്ളത്.’

ALSO READ- ‘ജാസ്മിൻ തന്ന ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം; റോബിൻ പോയതിൽ സങ്കടമുണ്ടായി; എഴുതി പഠിച്ച തഗ് ഡയലോഗ് പറയുന്നതല്ല ബിഗ് ബോസ് ഷോ’; റിയാസ് പറയുന്നു

‘അങ്ങനെ വണ്ടി പാർക്ക് ചെയ്ത് നിഹാലിന്റെ വണ്ടിയിൽ കയറി പോകാൻ തുടങ്ങിയതും അച്ഛൻ വണ്ടിക്ക് മുമ്പിൽ ചാടി വീണു. എന്നിട്ട് എന്നോട് ഇറങ്ങി വണ്ടിയിൽ കയറാൻ പറഞ്ഞു. തിരികെ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി. അച്ഛൻ പുറത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. തിരികെ വരുന്നത് വരെ ഞാൻ ഭയങ്കര പ്രാർഥനയായിരുന്നു. ഇനിയുള്ള കാലം വീട്ടുതടങ്കലായിരിക്കുമെന്നാണ് കരുതിയത്.’ – പ്രിയ അന്ന് അനുഭവിച്ച ടെൻഷൻ വിവരിക്കുന്നു.

പിന്നെ അച്ഛൻ തിരികെ വന്ന് അമ്മയോട് സംസാരിച്ചു. അമ്മ എന്റടുത്ത് വന്ന് പറഞ്ഞു ഇനി മുതൽ പോവുകയാണെങ്കിൽ പറഞ്ഞിട്ട് പോകണമെന്ന്. ഞാനൊരു വലിയ പ്രശ്‌നമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.’ ‘പക്ഷെ അതൊന്നും ഉണ്ടായില്ല. യുട്യൂബ് ചാനൽ തുടങ്ങും മുമ്പ് എല്ലാ ആഴ്ചയുടെ അവസാനവും പൂർണിമ ചേച്ചിയുടെ വീട്ടിൽ ഒത്തുകൂടി ആഘോഷിക്കാറുണ്ട്. ഇപ്പോൾ വിശേഷ ദിവസങ്ങളിലും പിറന്നാൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടും’ പ്രിയയും നിഹാലും പറയുന്നു.

Advertisement