മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അനൂപ് മേനോൻ. ഇതിനോടകം ഒരുപാട് സിനിമകളുടെ ഭാഗമായി കഴിഞ്ഞ അനൂപ് ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മിനിസ്‌ക്രീൻ രംഗത്തുനിന്നുമാണ് അനൂപ് മേനോൻ സിനിമ മേഖലയിൽ എത്തുന്നത്. തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്‌കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു.
അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായത് കാട്ടുചെമ്പകം എന്ന ചിത്രമാണ്. ശേഷം, പകൽ നക്ഷത്രങ്ങൾ, കോക്ക്‌ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥ തയ്യാറാക്കുകയും. അതേസമയം 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിയ്ക്കുകയായിരുന്നു.
ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.
ഒരു സകലകാലാവല്ലഭനായ അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്.
സിനിമ രംഗത്ത് ഗോസിപ്പുകൾ നേരിടേണ്ടി വന്ന ആളുകൂടിയാണ് അനൂപ്. നടി ഭാവനയുമായി രണ്ടു ചിത്രങ്ങൾ അനൂപ് ചെയ്തിരുന്നു, ട്രിവാൻഡ്രം ലോഡ്ജ്, ‘ആങ്ക്രി ബേബീസ്’ എന്നീ ചിത്രങ്ങൾ ആയിരുന്നു അത്. എന്നാൽ ഇതിനു ശേഷം ഇവർ ഇരുവരും തമ്മിൽ പ്രണയമാണ് എന്ന രീതിയിൽ വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഭാവന തന്റെ വളരെ അടുത്ത ഒരു സുഹൃത്ത് മാത്രമാണെന്നും അതിലുപരി ഒന്നുമില്ലെന്നും പറഞ്ഞ അനൂപ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് തുറന്ന് പറയുകയായിരുന്നു.
ക്ഷേമ അലക്സാണ്ടർ എന്ന സുഹൃത്തുമായി താൻ പ്രണയത്തിലാണ് എന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അനൂപ് പറഞ്ഞിരുന്നു. ചെറുപ്പകാലം മുതലേ അടുത്ത സുഹൃത്തായിരുന്നു ക്ഷേമ. തുടർന്ന് ഇരുവരുടെയും സൗഹൃദം പ്രണയമായി മാറി. ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു അനൂപ് മേനോനുമായി നടന്നത്. 2014 താരങ്ങളുടെ വിവാഹം നടക്കുമ്പോൾ 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായിരുന്നു ക്ഷേമ അലക്‌സാണ്ടർ. വിവാഹം നടന്ന സമയത്ത് അനൂപിന് 33 വയസ്സും ക്ഷേമക്ക് 45 വയസ്സുമായിരുന്നു പ്രായം. തന്നെക്കാൾ 12 വയസ് പ്രായക്കൂടുതലുള്ള സുഹൃത്തിനെയാണ് അനൂപ് പ്രണയിച്ച് വിവാഹം കഴിച്ചത്.
ക്ഷേമയുടെ ആദ്യ വിവാഹം 21 വർഷങ്ങൾക്ക് മുമ്പ് തന്നെ തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ്സുകാരനായ റെനിയുമായിട്ടായിരുന്നു വിവാഹം നടന്നിരുന്നത്. എന്നാൽ എട്ട് വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മ,ര,ണ,പ്പെടുകയായിരുന്നു. ഭർത്താവിന്റെ മ,ര,ണ,ശേഷം കോടികളുടെ സ്വത്ത് ക്ഷേമക്ക് ലഭിച്ചിരുന്നു. മക്കളില്ലാതിരുന്ന ക്ഷേമ ഒരു മകളെ ദത്തെടുത്ത് വളർത്തുകയും ചെയ്തു. ഇപ്പോൾ അനൂപ്‌മേനോനും ക്ഷേമ അലക്‌സാണ്ടറും ആ മകളൊടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ദത്ത് എടുത്ത മകളെ സ്വന്തം മകളെ പോലെ സ്‌നേഹിക്കുന്ന അനൂപിന്റെ വലിയ മനസിനെയാണ് ഇപ്പോൾ ആരാധകർ കയ്യടിക്കുന്നത്.