ദര്‍ശന റിച്ച് ലൈഫ് ആഗ്രഹിക്കാത്ത ആളാണ്, ബ്യൂട്ടിപാര്‍ലറില്‍ പോലും പോകില്ല; ആ കൈ പിടിക്കുമ്പോള്‍ 1240 രൂപയായിരുന്നു ബാങ്ക് ബാലന്‍സ്;ഇന്ന് നല്ല ജീവിതമാണെന്ന് അനൂപ്

1298

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറയുന്നു.

Advertisements

ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. സീ കേരളം ചാനലിലെ ‘ഞാനും എന്റാളും’ റിയാലിറ്റി ഷോയുടെ ഭാഗമാണ് ദര്‍ശനയും അനൂപും. ഇതിനിടെയാണ് ഇവര്‍ തുറന്നുപറച്ചില്‍ നടത്തിയത്.

ALSO READ- നിങ്ങളെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ മാറി; ലിവിങ് ടുഗെദര്‍ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ അഭയയോട് ആരാധകര്‍!നന്ദി പറഞ്ഞ് താരവും

അനൂപിനെ ഇഷ്ടപ്പെടാന്‍ കാരണം, അദ്ദേഹം എന്ത് കാര്യം ചെയ്താലും അതില്‍ 99 ശതമാനവും ഡെഡികേറ്റഡ് ആയിരിക്കും എന്നാണ് ദര്‍ശന പറയുന്നത്. ആരെങ്കിലും എന്തെകിലും ചെയ്യാന്‍ പറഞ്ഞാല്‍ നൂറുശതമാനവും എഫേര്‍ട്ട് ഇട്ട് അത് ചെയ്തുകൊടുക്കാന്‍ പുള്ളി ശ്രമിക്കാറുണ്ടെന്നും ദര്‍ശന പറഞ്ഞു.

പേരന്റ്‌സിനെ ഒരുപാട് കെയര്‍ ചെയ്യുന്ന ആളാണ് അനൂപെന്നും പറഞ്ഞിരിക്കുന്നത് അവരും നമ്മളോട് കൂടെ എപ്പോഴും ഉണ്ടാകട്ടെ എന്നാണ് അനൂപ് പറയാറുള്ളതെന്നും ദര്‍ശന പറയുന്നു. മാതാപിതാക്കളോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. അത്രയും സ്‌നേഹത്തോടെയാണ് അവരോട് പെരുമാറുകയെന്നും ദര്‍ശന പറയുന്നുണ്ട്.

ഭയങ്കര റിച്ച് സെറ്റപ്പൊന്ും വേണ്ടാത്ത ആളാണ് ദര്‍ശനയെന്ന് അനൂപും പറയുന്നു. ഒന്നിന്റെ കാര്യത്തിലും ദര്‍ശനയ്ക്ക് നിരബന്ധങ്ങളില്ല. ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല എല്ലാം തനിയെ ആണ് ചെയ്യുക. ഇന്നുവരെയും അതിനു വേണ്ടി ഞാന്‍ പൈസ ചിലവാക്കിയിട്ടില്ല. ഭയങ്കര അഡ്ജസ്റ്റ്‌മെന്റില്‍ പോകുന്ന ഒരു ആളാണ് ദര്‍ശനയെന്നും അനൂപ് അഭിനന്ദിക്കുന്നുണ്ട്.
പറയുന്നു.

ALSO READ-എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് സൂസനെ നോക്കി ചോദിച്ചവരുണ്ട്; താലി കയ്യില്‍ എടുത്ത് നില്‍ക്കുമ്പോഴും വേണമെങ്കില്‍ പിന്മാറാമെന്ന് പറഞ്ഞെന്ന് ജോബി

ദര്‍ശനയുടെ കൈ പിടിക്കുമ്പോള്‍ തന്റെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഒരു 1240 രൂപയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ബാക്കി ലോണ്‍ ഒക്കെ എടുത്താണ് കാര്യങ്ങള്‍ സെറ്റ് ചെയ്യുന്നത്. സീറോയില്‍ നിന്നും തുടങ്ങിയതാണ്. ഇപ്പോള്‍ നല്ല രീതിയില്‍ ഞങ്ങള്‍ ജീവിക്കുന്നുണ്ടെന്നും അനൂപ് പറയുന്നു.

Advertisement