അഭിനയത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ജീവിതത്തിന്; നമ്മളെ ഓക്കെയാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് പഠിച്ചു; ദര്‍ശനയും അനൂപും

118

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന.

Advertisements

തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടതൊക്കെ ഇരുവരും നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ALSO READ- 32 വയസുവരെ ഒരു പണിയും ഇല്ലായിരുന്നു, വിവാഹം വേണ്ടെന്ന് വെച്ചു; രണ്ട് പ്രണയമുണ്ടായി, രണ്ട് പേരും തേച്ചു; ഒടുവില്‍ ആശ ജീവിതത്തിലേക്ക് വന്നു: ഉല്ലാസ് പന്തളം

ഇതെല്ലാം ദര്‍ശനയും അനൂപും തുറന്നുപറഞ്ഞത് സീ കേരളം ചാനലിലെ ഞാനും ഞാനുമെന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു. ഇരുവരുടേയും ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദര്‍ശനയും അനൂപും വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതോടെ ദര്‍ശനയുടെ അച്ഛനും അമ്മയും ഇവരെ അംഗീകരിച്ചിരുന്നില്ല. സീ കേരളം ചാനലിന്റെ ആളുകളും മറ്റും പോയി സംസാരിച്ചതോടെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ദര്‍ശനയുടെ ബന്ധുക്കള്‍ അനൂപിനെ അംഗീകരിക്കുകയായിരുന്നു. ഇവര്‍ സീ കേരളത്തിലെ ഞാനും ഞാനുമെന്റാളും പരിപാടിയുടെ ഫ്‌ലോറില്‍ എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ വിശേഷങ്ങള്‍ പറയുന്നതിനിടെ തന്നെ കുറിച്ച് തന്നെ പറയുകയാണ് ദര്‍ശന. താന്‍ അമ്മക്കുട്ടിയാണ് എന്നാണ് ദര്‍ശന വെളിപ്പെടുത്തുന്നത്.. എന്ത് ചെയ്യാനും അമ്മ വേണം. ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യുമെന്ന് എന്നോട് ചോദിക്കാറുണ്ടായിരുന്നു. അതൊക്കെ ഞാന്‍ മാനേജ് ചെയ്‌തോളുമെന്നായിരുന്നു അന്നൊക്കെ പറയാറുള്ളത്. അഭിനയത്തേക്കാള്‍ കൂടുതല്‍ ജീവിതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുത്തത്. നല്ലൊരാളെ വേണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് അനൂപിനെ തിരഞ്ഞെടുത്തതെന്നും ദര്‍ശന പറയുന്നു.

ALSO READ- ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ് പ്രചാരണം; അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്; വൈറല്‍ ഫോട്ടോയെ കുറിച്ച് മാളവിക മേനോന്‍

വ്യത്യസ്ത മതത്തില്‍ പെട്ടവരാണ് എന്നതിനപ്പുറം വീട്ടുകാരുടെ സമ്മതം ഇല്ലാതെ നടന്ന വിവാഹം ആയിരുന്നു. താലികെട്ട് പോലൊരു ചടങ്ങും തങ്ങളുടെ വിവാഹത്തില്‍ ഉണ്ടായിരുന്നില്ല, വിവാഹം രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ഉണ്ടായത് എന്നും ദര്‍ശനയും അനൂപും പറഞ്ഞിരുന്നു..

അങ്ങനെ താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് തനിച്ചായിരുന്നു. അനൂപേട്ടന്‍ കൂടെയില്ലായിരുന്നു. കൊവിഡ് ഡ്യൂട്ടിയായിരുന്നതിനാല്‍ പുള്ളി വീട്ടിലേക്ക് വരാറില്ലായിരുന്നു. അമ്മയും ജോലിക്ക് പോവുന്നുണ്ടായിരുന്നു. ഫുഡെല്ലാം ഉണ്ടാക്കി വെച്ച് അമ്മ പോകും. എന്നാല്‍ തനിക്ക് ആ സമയത്ത് തനിച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നമ്മള്‍ വേണ്ടാത്തതിനെക്കുറിച്ചൊക്കെ ചിന്തിക്കുക. അതുകൊണ്ട് താനെപ്പോഴും തന്നെ എന്‍ഗേജ്ഡാക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നും തന്റെ അഞ്ച് മാസം ബെഡില് തന്നെയായിരുന്നെന്നും ദര്‍ശന പറയുന്നു.

ആ സമയത്താണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചത്. നമ്മളെ ഓക്കെയാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് മനസിലാക്കിയത് അങ്ങനെയാണ്.അമ്മയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. വല്യച്ഛന്‍ മുകളില്‍ വന്ന് ഇവളെന്താണ് ചെയ്യുന്നതെന്നൊക്കെ നോക്കും.

അതേസമയം, കോവിഡ് കാലമായതിനാല്‍ എനിക്ക് വിചാരിച്ച സമയത്തൊന്നും ഇറങ്ങാനാവുമായിരുന്നില്ല. പിപി കിറ്റ് മാറ്റാന്‍ നോക്കുമ്പോഴായിരിക്കും വിളി വരിക. അപ്പോള്‍ അതിന്റെ ദേഷ്യം തീര്‍ക്കുന്നത് ഇവളോടായിരിക്കും. കുറേ പ്രാവശ്യം ഇങ്ങനെ വന്നപ്പോള്‍ പുള്ളിക്കാരിക്ക് കാര്യം മനസിലായി. നന്നായി മൂഡ് സ്വിംഗ്‌സ് വരുന്ന സമയമായിട്ടും ആള്‍ എല്ലാം കൃത്യമായി മാനേജ് ചെയ്തെന്നും ദര്‍ശനയെ കുറിച്ച് അനൂപ് പറയുന്നു.

Advertisement