വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു, പക്ഷേ ഞങ്ങളുടേത് ഒളിച്ചോട്ട വിവാഹമല്ല, പ്രണയം വിവാഹശേഷവും തുടരും, ദര്‍ശന പറയുന്നു

188

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന കറുത്തമുത്ത് എന്ന സീരിയലില്‍ കൂടി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ നടിയാണ് ദര്‍ശന ദാസ്. കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദര്‍ശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. ഇതിനോടകം നിരവധി സീരിയലുകളില്‍ വ്യത്യസ്തമായ വേഷം ദര്‍ശന ചെയ്തു കഴിഞ്ഞു.

Advertisements

പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയില്‍ നായികയായി എത്തിയ ദര്‍ശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി. ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാന്‍ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്.

Also Read: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ അമല പോളിന് പ്രവേശനം നിഷേധിച്ചു, ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമെന്ന് ക്ഷേത്ര അധികൃതര്‍, വിവാദമാക്കാന്‍ വയ്യെന്ന് പ്രതികരണം

രഹസ്യവിവാഹം ആയിരുന്നു ഇവരുടേത്. കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും ഇരുവരും പറഞ്ഞിരുന്നു. ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ദര്‍ശനയുടെ വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നപ്പോഴാണ് നടി വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്.

പിന്നീട അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ദര്‍ശന ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്, നേരത്തെ വിവാഹിതയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ടായിരുന്നു.

Also Read: ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു, വിവാഹജീവിതത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മനസ്സുതുറന്ന് അര്‍ച്ചന കവി

ഇപ്പോഴിതാ അനു ജോസഫിന്റെ പരിപാടിയില്‍ വെച്ച് തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ദര്‍ശനയും അനൂപും. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യാമെന്നാണ കരുതിയിരുന്നതെന്നും എന്നാല്‍ രണ്ട് മതമാണെന്നത് ഇരു കൂട്ടരുടെയും എതിര്‍പ്പിന് കാരണമായെന്ന് ഇരുവരും പറയുന്നു.

തങ്ങള്‍ ഒളിച്ചോടിയല്ല വിവാഹം ചെയ്തത്. വിവാഹത്തിന് വീട്ടുകാര്‍ കട്ട എതിര്‍പ്പിലായിരുന്നു. പക്ഷേ ദര്‍ശന ഈ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെ ദര്‍ശനയുടെ തീരുമാനത്തിനൊപ്പം വീട്ടുകാര്‍ നില്‍ക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

Advertisement