പ്രണയിച്ച് വിവാഹം കഴിച്ചത് ഒടുവില്‍ വീട്ടുകാര്‍ അംഗീകരിച്ചു; വിവാവഹ വാര്‍ഷികത്തിന് അമ്മ വന്നു; പക്ഷം അച്ഛന്‍ വന്നില്ല; സന്തോഷത്തിനിടയിലും കണ്ണുനനഞ്ഞ് ദര്‍ശന

605

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന.

Advertisements

തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ALSO READ- തടിച്ചത് കൊണ്ട് അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ, ഞാനും തടിച്ച ഒരാളല്ലേ; ബോഡി ഷെയ്മിങിന് എതിരെ പ്രതികരിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ

ഇപ്പോഴിതാ ദര്‍ശനയും അനൂപും സീ കേരളം ചാനലിലെ ഞാനും ഞാനുമെന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദര്‍ശനയും അനൂപും വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ചതോടെ ദര്‍ശനയുടെ അച്ഛനും അമ്മയും ഇവരെ അംഗീകരിച്ചിരുന്നില്ല. സീ കേരളം ചാനലിന്റെ ആളുകളും മറ്റും പോയി സംസാരിച്ചതോടെ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയിരുന്നു. ദര്‍ശനയുടെ ബന്ധുക്കള്‍ അനൂപിനെ അംഗീകരിക്കുകയായിരുന്നു.

വിവാഹത്തോടെ പിണങ്ങിയ ദര്‍ശനയുടെ അമ്മയും അച്ഛനും ഷോയിലൂടെ ഇവരെ കാണാനായി എത്തിയതും മനംകവര്‍ന്നിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച ശേഷം മൂന്നാം വിവാഹ വാര്‍ഷികം ദര്‍ശനയുടെ അമ്മയുടെ സാന്നിധ്യത്തില്‍ ആഘോഷിക്കുകയും ചെയ്തിരിക്കുകയാണ് ദര്‍ശനയും അനൂപും. ഈ വിശേഷങ്ങള്‍ ദര്‍ശന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച#ിരിക്കുകയാണ്. രണ്ട് അമ്മ മാര്‍ക്കും ഒപ്പം ഈ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം എന്ന് ദര്‍ശനയും അനൂപും പറയുന്നു.

ALSO READ-ആ കാരണത്താൽ മനം മടുത്ത് അഭിനയം നിർത്തി, പിന്നെ ചെയ്തത് ഇങ്ങനെ: ചാക്കോച്ചന്റെ നായികയായി എത്തിയ ശ്രുതികയുടെ ഇപ്പോഴത്തെ ജിവീതം കണ്ടോ

ശരിക്കും രണ്ട് ദിവസം മുന്‍പ് ആയിരുന്നു വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ ദര്‍ശനയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത് കൊണ്ടും, രണ്ട് പേര്‍ക്കും പനി ആയിരുന്നത് കൊണ്ടും നീട്ടിവയ്ക്കുകയായിരുന്നു ആഘോഷം എന്നാണ് പറയുന്നത്. അങ്ങനെ വന്നപ്പോള്‍ ദര്‍ശനയെയും അമ്മയെയും വിളിച്ച് സര്‍പ്രൈസ് നല്‍കി.

അച്ഛനെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ കണ്ടില്ല. എന്നാല്‍ അമ്മ സന്തോഷത്തോടെ പങ്കെടുക്കുക മാത്രമല്ല, മകള്‍ക്കും മരുമകള്‍ക്കും നൂറ് വര്‍ഷം ഇതുപോലെ ജീവിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തിരിക്കുകയാണ്.

Advertisement