അന്ന് ഞാന്‍ നടനായിരുന്നില്ല, പേരും പ്രശസ്തിയൊന്നും കണ്ടിട്ടല്ല അവള്‍ കൂടെ പോന്നത്, ഒളിച്ചോട്ട വിവാഹത്തെ കുറിച്ച് ധര്‍മജന്‍ പറയുന്നു

122

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയില്‍ ഒരുപാട് ഹാസ്യ വേഷങ്ങള്‍ ചെയ്ത താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കൂടി ജന ശ്രദ്ധ നേടിയ താരം പെട്ടന്നാണ് സിനിമയിലും തന്റെ സജീവ സാനിധ്യം ഉറപ്പിച്ചത്.

Advertisements

മിമിക്രി ആര്‍ട്ടിസ്റ്റും നടനും അവതാരകനുമായ രമേശ് പിഷാരടിക്ക് ഒപ്പം കോമഡി സ്‌കിറ്റുകളിലും ധര്‍മജന്‍ ബോള്‍ഗാട്ടി നിറഞ്ഞു നില്‍ക്കുകയാണ്. കൗണ്ടര്‍ കോമഡി പറയാന്‍ കഴിവുള്ള താരം കൂടിയാണ് ധര്‍മജന്‍. ഓര്‍ഡിനറി എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി ശ്രദ്ധേയമായ വേഷം ധര്‍മ്മജന്‍ ചെയ്തു.

Also Read: തരിണിയുടെ കോള്‍ കാറില്‍ കണക്ടായി, അന്ന് ഞങ്ങളുടെ പ്രണയം വീട്ടില്‍ പൊക്കി, മനസ്സുതുറന്ന് കാളിദാസ് ജയറാം

ഇതിനോടകം 60 ല്‍ അധികം സിനിമയില്‍ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു ധര്‍മ്മജന്‍. ഭാര്യ അനുജയും രണ്ട് മക്കളുമാണ് ധര്‍മ്മജന്റെ കുടുംബം. കഴിഞ്ഞ ദിവസമായിരുന്നു ധര്‍മ്മജന്റെ വിവാഹവാര്‍ഷികം. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷങ്ങളായെന്ന് പറയുകയാണ് ധര്‍മ്മജന്‍.

പ്രണയവിവാഹമായിരുന്നു ധര്‍മജന്റേതും അനുജയുടേയും. ഒളിച്ചോടിയാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലാണ് ധര്‍മജന്‍ പങ്കുവെച്ചത്. ഇത് വൈറലായിരുന്നു. മുമ്പൊരിക്കല്‍ വിവാഹത്തെ കുറിച്ച് ധര്‍മജന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read: മകളെ പോലെയാണ് ഞാന്‍ അവളെ കൊണ്ടു നടക്കുന്നത്, അവളെ കൂടി അംഗീകരിക്കുന്ന ആള്‍ വന്നാല്‍ വിവാഹം കഴിക്കും; അനു ജോസഫ്

പ്രണയത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കരുതിയാണ് ഒളിച്ചോടിയത്. വളരെ വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ആളായിരുന്നു അനുജയെന്നും അതുകൊണ്ട് തന്നെ ഒളിച്ചോടിയെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ലെന്നും പക്ഷേ തങ്ങളുടെ ജീവിതം ഹാപ്പിയായിരുന്നുവെന്നും അന്ന് താന്‍ നടനായിരുന്നില്ലെന്നും തന്റെ പേരും പ്രശസ്തിയൊന്നും കണ്ടിട്ടായിരുന്നില്ല അനുജ കൂടെ പോന്നതെന്നും ധര്‍മജന്‍ പറയുന്നു.

Advertisement