പ്രണയവിവാഹം, രണ്ട് പെണ്മക്കള്‍, ഇന്ന് അഭിയുടെ സ്വന്തം ബാപ്പ, ധര്‍മജന്റെ വിശേഷങ്ങള്‍ ഇങ്ങനെ

1003

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയില്‍ ഒരുപാട് ഹാസ്യ വേഷങ്ങള്‍ ചെയ്ത താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ കൂടി ജന ശ്രദ്ധ നേടിയ താരം പെട്ടന്നാണ് സിനിമയിലും തന്റെ സജീവ സാനിധ്യം ഉറപ്പിച്ചത്.

Advertisements

മിമിക്രി ആര്‍ട്ടിസ്റ്റും നടനും അവതാരകനുമായ രമേശ് പിഷാരടിക്ക് ഒപ്പം കോമഡി സ്‌കിറ്റുകളിലും ധര്‍മജന്‍ ബോള്‍ഗാട്ടി നിറഞ്ഞു നില്‍ക്കുകയാണ്. കൗണ്ടര്‍ കോമഡി പറയാന്‍ കഴിവുള്ള താരം കൂടിയാണ് ധര്‍മജന്‍. ഓര്‍ഡിനറി എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി ശ്രദ്ധേയമായ വേഷം ധര്‍മ്മജന്‍ ചെയ്തു.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

പിന്നീട് പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ ദിലീപിന്റെ കൂടെയുള്ള വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇതിനോടകം 60 ല്‍ അധികം സിനിമയില്‍ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു ധര്‍മ്മജന്‍. ഭാര്യ അനുജയും രണ്ട് മക്കളുമാണ് ധര്‍മ്മജന്റെ കുടുംബം.

ഇപ്പോഴിതാ തന്റെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊണ്ട് ധര്‍മജന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ ധര്‍മ്മജനൊപ്പം എത്തിയ ആളെ കണ്ട് താരത്തിന് മൂന്ന് മക്കളാണോ എന്ന സംശയത്തിലായിരുന്നു ആളുകള്‍.

Also Read: പൊളിയാതെ ഒരു സർപ്രൈസ് നൽകാനെത്തി ഡിംപിൾ; ആദ്യം പറഞ്ഞാലല്ലേ ഒരുങ്ങാൻ പറ്റൂവെന്ന് ഡിവൈൻ; ഇതുപോലൊരു നാത്തൂൻ ഭാഗ്യമെന്ന് പ്രേക്ഷകരും

എന്നാല്‍ തനിക്ക് രണ്ട് പെണ്മക്കളേ ഉള്ളൂവെന്നും അത് ചേട്ടന്റെ മകനാണെന്നും അഭിജിത്ത് എന്നാണ് പേരെന്നും അമ്മച്ചി മരിച്ചപ്പോള്‍ മുതല്‍ അവന്‍ തനിക്കൊപ്പം ഉണ്ടെന്നും തനിക്ക് ഒരു ധൈര്യമാണ് അവന്‍ കൂടെയുള്ളപ്പോഴെന്നും ധര്‍മജന്‍ പറയുന്നു.

ബാപ്പ എന്നാണ് അവന്‍ തന്നെ വിളിക്കുന്നത്. പിഷാരടിയും ഹരി പി നായരും കൂടിയാണ് മക്കള്‍ക്ക് വേദ എന്നും വൈഗ എന്നും പേര് നല്‍കിയത്. സാധാരണ ദമ്പതിമാരെ പോലെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ തങ്ങള്‍ മക്കള്‍ക്ക് പേരു കണ്ടുവെച്ചിരുന്നില്ലെന്നും ധര്‍മജന്‍ പറയുന്നു.

തന്റെ മക്കള്‍ ഇനി എട്ടിലേക്കും ഒമ്പതിലേക്കുമാണ്. ചേട്ടന്റെ മകന്‍ അഭിജിത്ത് നല്ല ആക്ടീവാണെന്നും ഏകദേശം തന്റെ സ്വഭാവം പോലെ തന്നെയാണെന്നും ചെറുപ്പം മുതലേ ബിസിനസ്സ് മൈന്‍ഡ് ഉള്ള ആളാണെന്നും ധര്‍മജന്‍ പറയുന്നു.

Advertisement