യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി ധനുഷ് സായ്പല്ലവി ജോഡിയുടെ കിടുക്കാച്ചി ഡാന്‍സ് വീഡിയോ

135

തിയേറ്ററില്‍ മികച്ച സ്വീകരണമാണ് ധനുഷ്-ടൊവീനോ ചിത്രം മാരി 2 വിന് ലഭിച്ചു വരുന്നത്. ചിത്രം ഇറങ്ങുന്നതിനും മുമ്പേ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനവും വന്‍ ശ്രദ്ധ നേടിയിരുന്നു.

ലെറിക്കല്‍ വീഡിയോയായി നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ സോങ് ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

Advertisements

ഗംഭീര സ്വീകരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ 42 ലക്ഷത്തിനുമേല്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഈ ഗാനം.

ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും.

യുവാന്‍ ശങ്കര്‍ ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.

ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ഭീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Advertisement