മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. നീണ്ട കണ്ണുകളും, ഇടതൂർന്ന മുടികളുമായി മലയാളി മനസ്സിൽ താരം കയറിപ്പറ്റിയിട്ട് പതിറ്റാണ്ടുകളായി. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിൽ മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ഗംഗയുമായിരിക്കും. മണിച്ചിത്രത്താഴ് പിന്നീട് തമിഴിലേക്കും, ഹിന്ദിയിലേക്കും റീമേക്ക് ചെയ്‌തെങ്കിലും ശോഭന എന്നൊരു കുറവ് ആ ചിത്രങ്ങളിലെല്ലാം തന്നെ ഉണ്ടായിരുന്നു.
അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിന്റെ കാര്യത്തിലും ശോഭനയ്ക്ക് എതിരാളികളില്ല. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്ത വേദികളിൽ സജീവമാണ് ശോഭന. ഇപ്പോഴിതാ ശോഭനയ്ക്ക് നഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനി.
മണിരത്നം ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒരു ചിത്രമാണ് ‘രാവൺ’. രാമായണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഛായാഗ്രഹണവും കലാസംവിധാനവും പോലെ രാവണിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു.
ഈ പാട്ടുകളിൽ ശ്രേയ ഘോഷാൽ പാടിയ ‘കൾവരേ’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. റഹ്‌മാൻ സംഗീതത്തിലൊരുങ്ഹിയ ചിത്രത്തിന് അനുസരിച്ച മനോഹരമായ വിഷ്വൽസാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഈ പാട്ടിലെ സ്വരമാധുര്യത്തോടൊപ്പം ശ്രദ്ധേയമാണ് ഐശ്വര്യയുടെ നൃത്തവും. ഈ ഗാനത്തെ സുന്ദരമാക്കി മാറ്റിയ ഈ നൃത്തം കൊറിയോഗ്രഫി ചെയ്തത് നടി ശോഭനയാണ്. അധികംചർച്ച ചെയ്തിട്ടില്ലാത്ത ഈ വെളിപ്പെടുത്തൽ നടത്തിയത് സുഹാസിനിയാണ്
ഐശ്വര്യയുടെ ഡാൻസ് കാണുമ്പോൾ തനിക്ക് ശോഭനയെ ആണ് ഓർമ വരുന്നത്. ആ കഥാപാത്രം ശോഭനക്ക് ചെയ്യാൻ പറ്റിയില്ല, എന്നാൽ ആ ഡാൻസ് എങ്കിലും ശോഭന കളിക്കണം എന്ന് പറഞ്ഞാണ് മണി ശോഭനയെ വിളിക്കുന്നതെന്ന് സുഹാസിനി വെളിപ്പെടുത്തുന്നു.