‘ദളപതി 67’ ല്‍ വിജയ്‌ക്കൊപ്പം നിവിന്‍ പോളിയും, കിടിലന്‍ കോമ്പോ എന്ന് ആരാധകര്‍

190

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. തമിഴ് സൂപ്പര്‍താരം വിജയ് നായകനാവുന്ന ചിത്രം ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

Advertisements

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാം ഒത്തിരി ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിജയ് ചിത്രത്തില്‍ മലയാള സിനിമാനടന്‍ നിവിന്‍ പോളിയും അഭിനയിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Also Read; മരുമോന് അടിപൊളി സമ്മാനവുമായി താരകല്യാണ്‍, അമ്മായിയമ്മയ്ക്കും സര്‍പ്രൈസ് സമ്മാനം നല്‍കി അര്‍ജുനും, വൈറലായി വീഡിയോ

ട്വിറ്ററിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. വിജയ്ക്ക് ഒപ്പമുള്ള നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ കോമ്പോ അടിപൊളിയായിരിക്കുമെന്ന് പ്രേക്ഷകര്‍ പറയുന്നു.

അതേസമയം ് ‘ദളപതി 67’ല്‍ പൃഥ്വിരാജ് ആണ് അഭിനയിക്കേണ്ടിയിരുന്നതെന്നും ഡേറ്റ് പ്രശ്‌നമായതിനാലാണ് നിവിന്‍ പോളി എത്തിയതെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Also Read; ഓര്‍ക്കുമ്പോഴൊക്കെ കണ്ണുനിറയും, അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്, ദിലീപിനെക്കുറിച്ച് മഞ്ജു പറഞ്ഞത് കേട്ടോ

വിജയ് ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട യുവതാരം മാത്യു തോമസും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ ത്ത പുറത്തുവന്നത്. ഒരു സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു ഈ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്നാണ് വിവരം.

Advertisement