വിവാഹിത ആണെന്ന വിവരം മറച്ച് വെച്ചു, ജീവിതക ഥയിലൊന്നും ഭർത്താവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഡെയ്‌സി പറയാത്തതിന് എതിരെ രൂക്ഷ വിമർശനം

178

ബിഗ് ബോസ് സീസൺ 4ലെ മത്സരിക്കാനെത്തിയിരുന്നുാർത്ഥിയാണ് ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡും. അഭിനേത്രിയായ ഫിലോമിനയുടെ കൊച്ചുമകളാണ് താനെന്നും ആ പേരിൽ അറിയപ്പെടാനല്ല ആഗ്രഹമെന്നും ഡെയ്സി തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫി പഠിച്ചതെന്നും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ വീട്ടുകാരൊന്നും ഇത് അംഗീകരിച്ചില്ലെന്നും ഡെയ്സി പറഞ്ഞിരുന്നു.

ഇടക്കാലത്ത് വെഡ്ഡിങ് ഫോട്ടോഗ്രാഫിയിലും താരം കഴിവ് തെളിയിച്ചിരുന്നു. ഡെയ്സി വിവാഹിതയായിരുന്നുവെന്നും ഭർത്താവും ഫോട്ടോഗ്രാഫറാണെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Advertisements

ALSO READ

നിങ്ങളീ ലോകത്തില്ലെന്ന് വിശ്വസിക്കാൻ എനിക്കാകുന്നില്ല, ഹോ നെഞ്ചുപൊട്ടുന്ന വേദന: ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നിയ നടന്റെ അവസാന സിനിമ കാണാൻ എത്തി സുരഭിലക്ഷ്മി

തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചൊന്നും ഡെയ്സി ഷോയിൽ സംസാരിച്ചിരുന്നില്ല. ഡെയ്സി വിവാഹിതയായിരുന്നുവെന്നും ഫോട്ടോഗ്രാഫർ തന്നെയാണ് വരനായെത്തിയതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഡെയ്സിക്കൊപ്പമുള്ള ചിത്രങ്ങളും എൻഗേജ്മെന്റിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള കുറിപ്പുകളുടെ സ്‌ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണെന്നും കുട്ടിക്കാലത്ത് അച്ഛനൊരു കേസിൽപ്പെട്ടതും പിന്നീട് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഡെയ്സി തുറന്നുപറഞ്ഞിരുന്നു. അച്ഛൻ ഒളിവിൽ പോയതോടെയാണ് അമ്മയുടെ കുടുംബത്തിലേക്ക് തിരിച്ചുപോയത്. അവരായിരുന്നു പിന്നീട് സഹായിച്ചത്. മാസങ്ങൾക്ക് ശേഷം അച്ഛൻ തിരികെ വന്നിരുന്നു. ഡിഗ്രിക്ക് ശേഷം ഫോട്ടോഗ്രാഫി പഠിക്കണമെന്നും കരിയറാക്കണമെന്നും ആഗ്രഹിച്ചിരുന്നുവെങ്കിലും അത് വീട്ടുകാർ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയാണ് വീടുവിട്ടിറങ്ങിയതും വെഡ്ഡിങ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തതും. പിന്നീടാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി മാറിയതെന്നുമായിരുന്നു ഡെയ്സി പറഞ്ഞത്.

യൂട്യൂബിലും സോഷ്യൽമീഡിയയിലുമൊക്കെ നോക്കിയായിരുന്നു ഫോട്ടോഗ്രാഫി പഠിച്ചത്. പ്രമുഖരായ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളൊക്കെ നോക്കി അതേപോലെ ചെയ്യാനും ശ്രമിക്കാറുണ്ടായിരുന്നു. അതേപോലെയുള്ള ഫ്രെയിമൊക്കെ സെറ്റ് ചെയ്ത് ചിത്രങ്ങളെടുക്കുമായിരുന്നു. വീടുവിട്ടിറങ്ങി കൊച്ചിയിലെത്തിയപ്പോഴാണ് ഒരു സുഹൃത്ത് മുഖാന്തിരം വെഡ്ഡിങ് ഫോട്ടോഗ്രാഫി ചെയ്ത് തുടങ്ങിയത്. പോക്കറ്റ് മണിക്ക് വേണ്ടി ചെയ്ത് തുടങ്ങിയതായിരുന്നു അതെന്നും ഡെയ്സി പറഞ്ഞിരുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും താലികെട്ടൊക്കെ പകർത്താനായി കഷ്ടപ്പെടേണ്ടി വന്നിരുന്നുവെന്നും അന്നത് പുരുഷാധിപത്യ മേഖലയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

നമ്മളൊന്നിച്ച് മനോഹരമായൊരു ഭാവിയുണ്ടാക്കുമെന്നും അടിയുണ്ടാക്കുന്നതെല്ലാം ലോകം നമുക്ക് സമ്മാനിക്കുമെന്നും ബെൻ പീറ്റർ കുറിച്ചപ്പോൾ യെസ്, വി വിൽ എന്നായിരുന്നു അന്ന് ഡെയ്സി നൽകിയ മറുപടി. ഞങ്ങളുടെ ബിഗ് ഡേ അനൗൺസ് ചെയ്യുകയാണ് 27-12-2020ന് ഞങ്ങളൊന്നിക്കുകയാണ് എന്നും അദ്ദേഹം കുറിച്ചിരുന്നു. വിവാഹശേഷമുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ബെൻ പങ്കുവെച്ചിട്ടുണ്ട്.

ALSO READ

എമ്പുരാനിൽ ശക്തമായ വേഷത്തിൽ ദുൽഖർ സൽമാനും? പൃഥ്വിരാജ് പറയുന്നത് കേട്ടോ

ഇരുവരും വിവാഹമോചിതരായതാണോ, ജീവിതകഥയിലൊന്നും ഭർത്താവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഡെയ്സി പറഞ്ഞിരുന്നില്ല. മാരീഡാണ് അതിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ഡെയ്സി സെൽഫ് ടോക്കിൽ പറഞ്ഞിരുന്നുവെന്നായിരുന്നു ചിലർ ചൂണ്ടിക്കാണിച്ചത്. അത്രനല്ല ടേംസിൽ അല്ലെന്ന് ഒരുവട്ടം പറഞ്ഞില്ലേ, പിന്നെന്ത് പറയാനാണെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ.

ഷോയിലെത്തി ആദ്യദിനം തന്നെ കണ്ടന്റെ ക്രിയേറ്റ് ചെയ്ത് തുടങ്ങിയ ആളാണ് ഡെയ്സി ഡേവിഡ്. അകത്തേക്ക് വരാനായി ആരെ തിരഞ്ഞെടുക്കണമെന്ന് ബിഗ് ബോസ് ചോദിച്ചപ്പോൾ മത്സരാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ടായിരുന്നു.

ഞങ്ങൾക്ക് ആരുടേയും സഹായം വേണ്ടെങ്കിലോയെന്നായിരുന്നു ഡെയ്സി തിരിച്ചുചോദിച്ചത്. അതേ പോലെ തന്നെ ബ്ലസ്ലിയോട് വഴക്കിട്ടതും ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.

Advertisement