ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡും ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാനെത്തിയിട്ടുണ്ട്. ഫിലോമിനയുടെ കൊച്ചുമകളാണ് താനെന്നും ആ പേരിലല്ല സ്വന്തമായി അറിയപ്പെടാനാണ് താൽപര്യമെന്നും ഡെയ്സി തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.
മുംബൈയിൽ നിന്നും കേരളത്തിലേക്ക് വന്നതിനെക്കുറിച്ചും ഫോട്ടോഗ്രഫി പഠിച്ചതിനെക്കുറിച്ചുമെല്ലാം ഡെയ്സി തുറന്നുപറഞ്ഞിരുന്നു. ഇങ്ങനെയൊരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പുകളായിരുന്നുവെന്നും ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവിതകഥ പറയുമ്പോൾ ഡെയ്സി വ്യക്തമാക്കിയിരുന്നു. വിവാഹത്തെക്കുറിച്ച് ഡെയ്സി ഒന്നും പറഞ്ഞില്ലെങ്കിലും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ALSO READ
കുറേ ചിത്രങ്ങളും വീഡിയോയുമെല്ലാം യൂട്യൂബിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. യൂട്യൂബിലൂടെ പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. 3 വർഷം മുൻപുള്ള ചിത്രങ്ങളാണ് അവർ ഉഫയോഗിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ചോ ഡെയ്സിയെക്കുറിച്ചോ പറഞ്ഞ് ഒരു അഭിമുഖവും ഞാൻ നൽകിയിട്ടില്ല
അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്യാൻ പാടില്ല. എന്നെക്കുറിച്ചോ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോ ഒന്നും ബിഗ് ബോസിൽ പറയില്ലെന്ന് ഞാനും ഡെയ്സിയും കുടുംബാംഗങ്ങളും ഒന്നിച്ചെടുത്ത തീരുമാനമാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലും ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
ജീവിതകഥ പറഞ്ഞപ്പോഴൊന്നും വിവാഹത്തെക്കുറിച്ചോ റിലേഷൻഷിപ്പിനെക്കുറിച്ചോ ഒന്നും ഡെയ്സി സംസാരിച്ചിരുന്നില്ലെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. മാരീഡാണ്, അത്ര നല്ല ടേംസിൽ അല്ലെന്ന് ഡെയ്സി പറഞ്ഞിരുന്നുവെന്നായിരുന്നു ചിലർ ചൂണ്ടിക്കാണിച്ചത്. അതായിരിക്കും വിവാഹജീവിതത്തെക്കുറിച്ച് അധികം പറയാത്തതെന്നുമായിരുന്നു ആരാധകർ വിലയിരുത്തിയത്.
ഫോട്ടോഗ്രാഫർ തന്നെയാണ് ഡെയ്സിക്ക് കൂട്ടായെത്തിയതെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചത്. എൻഗേജ്മെന്റിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള പഴയ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകളും കുത്തിപ്പൊക്കിയിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഡെയ്സി പറയാത്തതിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്.
ALSO READ
തർക്കത്തിനൊടുവിൽ പൊട്ടിക്കരഞ്ഞ് ശാലിനി, മാപ്പ് പറഞ്ഞ് അഖിൽ ; പ്രശ്നങ്ങൾ ഒഴിയാതെ ബിഗ് ബോസ് വീട്
ടാസ്‌ക്കിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറുകയാണ് ഡെയ്സി. ബ്ലെസ്ലിയുമായും ജാസ്മിനുമായും ഇടയ്ക്ക് ഡെയ്സി വഴക്കിട്ടിരുന്നു. പറയാനുള്ള കാര്യങ്ങൾ ആരോടായാലും പറയുമെന്നും അങ്ങനെ പേടിച്ചിരിക്കുന്ന ആളല്ല താനെന്നുമായിരുന്നു ജാസ്മിനോട് ഡെയ്സി പറഞ്ഞത്. ടാസ്‌ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും താൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.