ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴകത്ത് താരമായ മലയാളി താരമാണ് ഓവിയ. താരം നായികയായി എത്തുന്ന ചിത്രമാണ് 90 എംഎല്‍.
ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തമിഴ് സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സംവിധായകനെയും നടിയും അറസ്റ്റ് ചെയ്യണമെന്നു ആവശ്യം.
നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് ആണ് നായിക ഓവിയയ്ക്കും സംവിധായിക അനിതാ ഉദീപിനുമെതിരെസിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ് സിനിമയുടെ ടൈറ്റില്‍. അത്തരമൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുവാദം നല്‍കിയെന്നും ലൈംഗിക അതിക്രമത്തെ പിന്തുണയ്ക്കുന്ന ചിത്രത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങള്‍ ഉണ്ടെന്നും ആരിഫ പരാതിയില്‍ പറയുന്നു.
അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന് തിയറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.