പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ടത്; ഓവിയയുടെ എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിലെ രംഗങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം, വീഡിയോ

371

ബിഗ് ബോസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഓവിയ . ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ആരവിനോട് ഓവിയയ്ക്ക് തോന്നിയ പ്രണയവും ബിഗ് ബോസ് ഹൗസിനുള്ളിലെ ആത്മഹത്യ ശ്രമവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

Advertisements

ഇപ്പോളിതാ പുതിയ ചിത്രമായ 90 എംഎസിന്റെ ട്രെയിലറിലൂടെയാണ് വീണ്ടും ഓവിയയുടെ പേര് ചര്‍ച്ചയാകുന്നത്. പ്രണയം, വിവാഹം, സെക്സ് എന്നിവ മോഡേണ്‍ രീതിയില്‍ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു.

പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ് ചിത്രമെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു. പെണ്‍ സ്വാതന്ത്രമെന്നാല്‍ ഇതാണോ അര്‍ത്ഥമാക്കുന്നത്? ഒവിയയെ സപ്പോര്‍ട്ട് ചെയ്ത തങ്ങള്‍ക്ക് തെറ്റിപ്പോയെന്നും ചിലര്‍ പറയുന്നു. ട്രെയിലറിന് ഡിസ്ലൈക്കുകളും പെരുകുന്നുണ്ട്.

ചിമ്പു ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്്. ചിമ്പു അതിഥി വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ആന്‍സന്‍ പോളും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement