നോമ്പെടുത്തില്ല, ഇട്ടത് കുട്ടിയുടുപ്പും, ദംഗൽ നായികയ്ക്ക് വിമർശനം: അൺഫോളോ ചെയ്ത് പൊയ്ക്കൂടെയെന്ന് താരം

25

ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ നായകനായെത്തിയ ദംഗൽ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ സന ഷെയ്ക് എന്ന നടിയെ പ്രേക്ഷകർക്ക് പരിചയം.

ഫാത്തിമ രണ്ടാമത് അഭിനയിച്ചതും ഒരു ആമിർ ഖാൻ ചിത്രത്തിലായിരുന്നു- തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. ചിത്രത്തിലെ മികച്ച പ്രകടനത്തെ തുടന്ന് ഏറെ പ്രശംസകൾ താരത്തെ തേടിയെത്തിയിരുന്നു.

Advertisements

എന്നാലിപ്പോൾ സിനിമയിൽ അഭിനയിക്കാതെ തന്നെ താരം വാർത്തകളിൽ ഇടം നേടുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണെന്ന് മാത്രം.

ഫ്ലോളിഡയിൽ അവധിക്കാലം ചെലവിടുകയാണിപ്പോൾ ഫാത്തിമ. അവിടെ നിന്നുമുള്ള ഒരു ചിത്രമാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കിന്നത്.

കുഞ്ഞുടുപ്പിട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് കണ്ട് പുണ്യ റമദാൻ മാസത്തിൽ വ്രതം നോൽക്കുന്നില്ലേ എന്ന് ചോദിച്ച് ഒരു കൂട്ടം വിമർശകർ ഇറങ്ങിയിരിക്കുകയാണ്.

ഫാത്തിമയുടെ വസ്ത്രധാരണത്തെയും ഇതോടൊപ്പം വിമർശിക്കുന്നുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചും ഒട്ടവധി പേർ രംഗത്തെത്തി.

നടിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നും വ്രതമെടുക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രാണെന്നും ഇക്കൂട്ടർ തിരിച്ചടിച്ചു.

വിമർശനം ഉന്നയിച്ച ഒരാൾ മറുപടിയും നൽകി. ഇത് വലിയ പ്രശ്നമായി തോന്നുന്നുവെങ്കിൽ ഓൺലൈനിൽ വരേണ്ടെന്നും തന്നെ അൺഫോളോ ചെയ്യാമെന്നും ഫാത്തിമ പറഞ്ഞു.

നേരത്തേ ബിക്കിനിയണഞ്ഞ ഫാത്തിമയുടെ ചിത്രത്തിനെതിരേയും ചിലർ വാളെടുത്തിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം അർഹിക്കുന്ന പുച്ഛത്തോടെ തള്ളുന്ന സ്വഭാവക്കാരിയാണ് ഫാത്തിമ.

Advertisement