മുടി ചുരുട്ടിയാലും പുട്ടിയിട്ടാലും നൂറിനാവില്ല മോളെ! പ്രിയാവാര്യരെ വീണ്ടും തേച്ചൊട്ടിച്ച് വിമര്‍ശകര്‍

30

ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്ബാടുമുളള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയ പ്രകാശ് വാര്യര്‍.

ചിത്രത്തിലെ മാണിക്യ മലരായ പൂവി തരംഗമായതുമുതലാണ് പ്രിയയും ലോകമറിയുന്ന സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്.

Advertisements

ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ പ്രിയ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും മുന്നിലെത്തിയിരുന്നു. എന്നാല്‍ നടിക്ക് പിന്നീട് വ്യാപക സൈബര്‍ അക്രമണമാണ് നേരിടേണ്ടി വന്നത്.

സിനിമ ഇറങ്ങുന്നതിനുമുന്‍പ് പ്രിയ ആയിരുന്നെങ്കില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ നൂറിന്‍ ഷെരീഫായിരുന്നു താരം. ചിത്രത്തില്‍ പ്രിയയേക്കാള്‍ മികച്ച പ്രകടനമാണ് നൂറിന്‍ കാഴ്ചവെച്ചതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്.

ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയായ നൂറിന്‍ ഷെരീഫിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഒരു അഡാറ് ലവ്. സിനിമയുടെ ആദ്യ പകുതി പ്രിയയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ രണ്ടാം പകുതി നൂറിന്‍ കൊണ്ടു പോയെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ തന്നെ ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ താരത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.

മുടി ചുരുട്ടിയാല്‍ നൂറിനാവില്ലെന്നും മേയ്ക്കപ്പും പുട്ടിയിടലും കുറയ്ക്കണമെന്നും കത്രീന കൈഫിനെ അനുകരിക്കാനുള്ള ശ്രമമാണ് പ്രിയ വാര്യര് നടത്തുന്നതെന്നും വിമര്ശകര് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Advertisement