മണിക്കുറുകൾ നീളുന്ന ചോദ്യം ചെയ്യലിൽ കാവ്യയുടെ പങ്ക് പുറത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ; കേസിൽ ഇപ്പോൾ സാക്ഷിയായ കാവ്യ, പ്രതി പട്ടികയിലാകുമോ?

100

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയിരിയ്ക്കുകയാണ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദീലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോ എന്നും തുടരന്വേഷണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പൾസർ സുനി നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയ മാഡം ആരാണെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതവന്നിട്ടില്ല.

Advertisements

ALSO READ

ഷഫ്ന കുറച്ച് പൊസസീവ് ആണ്, ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി സജിൻ

സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പരസ്യ വെളിപ്പെടുത്തലോടെയാണ് ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും ഇപ്പോൾ ദിലീപിനെതിരെ അന്വേഷണം നടക്കുകയാണ്. കേസിൽ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള ചില സംശയങ്ങളാണ് താരത്തെ ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നത്. എന്നാൽ നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോഴും കാവ്യ അസൗകര്യം അറിയിക്കുകയായിരുന്നു.

രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. മണിക്കുറുകൾ നീളുന്ന ചോദ്യം ചെയ്യലിൽ കാവ്യയുടെ പങ്ക് പുറത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മാഡത്തിന് കൈമാറി എന്ന പൾസർ സുനിയുടെ മൊഴി ഏറെ നിർണായകമാണ്. ചോദ്യം ചെയ്യലിന് ഔദ്യോഗിക ഇടങ്ങൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു തുടക്കത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഇതിനോട് കാവ്യ യോജിക്കാതെ വരികയും ചോദ്യം ചെയ്യൽ നീണ്ടുപോകുകയും ചെയ്തേക്കാം എന്ന സാഹചര്യത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്.

ALSO READ

എന്റെ പ്രിയതമ, എന്റെ സൗഭാഗ്യം, അഞ്ച് മക്കളുടെ അമ്മ, എന്റെ സന്തോഷം എല്ലാം അവളാണ്, ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി, ഏറ്റെടുത്ത് ആരാധകർ

കേസിൽ സാക്ഷിയായാണ് കാവ്യയെ ഇപ്പോഴും പരിഗണിക്കുന്നത്. അതിനാൽ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് സംബന്ധിച്ച തീരുമാനം കാവ്യയുടേതാണ്. കേസിലെ തുടരന്വേഷണം മേയ് 30-ന് മുൻപ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.

 

 

Advertisement