നടന്‍ സെയ്ഫ് അലി ഖാന്റെ മകളും ബോളിവുഡ് താരവുമായ സാറാ അലിഖാനുമായി പ്രണയത്തിലാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍. ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയായിരുന്നു.
ഇതിനിടെയാണ് അഭ്യുഹങ്ങളെല്ലാം ശരിവെച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റര്‍ ശുബ്മാന്‍ ഗില്‍ സി പഞ്ചാബി ചാനലിലെ ദില്‍ ധ്യാന്‍ ഗലാന്‍ എന്ന പ്രമുഖ ടോക്ക് ഷോയില്‍ സാറ അലി ഖാനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
ടോക്ക് ഷോയുടെ പുതിയ പ്രൊമോഷന്‍ വീഡിയോയിലാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് പറയുന്നത്. നേരത്തെ ശുബ്മാന്‍ ഗില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറുമായി പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
സാറയുമായി പ്രണയത്തിലാണോ എന്ന ഷോയുടെ അവതാരകയുടെ ചോദ്യത്തിന് ആയിരിക്കാം എന്നായിരുന്നു ശുബ്മാന്‍ ഗില്ലിന്റെ മറുപടി. സാറയും ശുബ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ നേരത്തെ ഇരുവരും പ്രതികരിച്ചിരുന്നില്ല. സാറയും ശുബ്മാനും ഒരുമിച്ച് ഹോട്ടല്‍ ലോബിയിലും വിമാനത്തിലും ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഗോസിപ്പ് കോളങ്ങളിലെല്ലാം നിറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞിട്ടില്ല.