മലയാളികൾക്ക് സുപരിചിതനാണ് സിപി ഷിഹാബ്. സോഷ്യൽമീഡിയയിൽ വളരെയധികം ആക്ടീവ് ആയ സ്യക്തിത്വമാണ് ഷിഹാബ്. പലപ്പോഴും ശാരീരിക വൈകല്യങ്ങളെ തുടർന്ന് തളർന്ന് പോകുന്നവരുണ്ട്. എന്നാൽ ഇതൊക്കെ ഒരു പോരായ്മയല്ലെന്ന് തിരിച്ചറിഞ്ഞ് വിധിക്ക് മുന്നിൽ മുട്ടു മടക്കാതെ ജീവിക്കുന്നവരുമുണ്ട്. അത്തരത്തിൽ ഒരാളാണ് സിപി ഷിഹാബ്.
മലപ്പുറം പൂകോട്ടൂർ സ്വദേശിയായ ഷിഹാബിന് ജന്മനാ തന്നെ കൈകാലുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രരചന, സംഗീതോപകരണം, കായിക വിനോദം, നൃത്തം, അഭിനയം തുടങ്ങി പല രംഗത്തും തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ സെലിബ്രിറ്റി കിച്ചൻ മാജിക് എന്ന പരിപാടിയിൽ ഷിഹാബ് പങ്കെടുത്തിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ പ്രണയകഥ വീണ്ടും സോഷ്യൽ ലോകം ഏറ്റെടുത്തിരിയ്ക്കുകയാണ്.
ALSO READ
ശാരീരിക വൈകല്യങ്ങൾ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വെല്ലുവിളി അല്ലെന്ന് തെളിയിച്ച് ചരിത്രം രചിച്ച ആളുകൂടിയാണ് സിപി ഷിഹാബ്. 2012 ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഗമിത്രയുടെ പുരസ്‌കാരവും ഷിഹാബിനെ തേടിയെത്തിയിട്ടുണ്ട്. ഒരു മാഗസിന് നേരത്തെ അനുവദിച്ച അഭിമുഖത്തിലാണ് ഷിഹാബ് തന്റെ പ്രണയവും വിവാഹവും വെളിപ്പെടുത്തിയത്.
വീടിനുള്ളിൽ എല്ലാം ചെയ്തു തരാൻ ഉമ്മയും സഹോദരങ്ങളുമുണ്ടായിരുന്നു. കോളജിൽ ചേരാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തുമ്പോൾ നിഴലുപോലെ കൂടെ അനിയനുണ്ടായിരുന്നതുകൊണ്ട് പേടിയുണ്ടായിരുന്നില്ല. ബാത്ത്റൂമിൽ കൊണ്ടുപോകുന്നതും ക്ലാസ്സിലേക്കു കൊണ്ടു പോകുന്നതുമെല്ലാം അനിയനായിരുന്നു. പിന്നെ കൂട്ടുകാർ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു എന്നും ഷിഹാബ് പറഞ്ഞിട്ടുണ്ട്.
ALSO READ
എപ്പോഴെങ്കിലും അത് പ്രലോഭിപ്പിച്ചിട്ടുണ്ടോ; മഞ്ജു വാര്യർ പറഞ്ഞ മറുപടി കേട്ടോ
2018 ഏപ്രിൽ പതിനഞ്ചിനാണ് ഷിഹാബിന്റെ ജീവിതത്തിലേക്ക് ഷഹാന എത്തുന്നത്. ഇപ്പോൾ ഇരുവർക്കും ഒരു മകളും ഉണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും വിവാഹം സ്വപ്നം കാണാതിരുന്ന തനിക്ക് ഷഹാനയാണ് പ്രണയം സമ്മാനിച്ചതെന്ന് ഷിഹാബ് പറയുന്നു. കോട്ടയം മറ്റക്കരയിലാണ് ഷഹാനയുടെ വീട്.
ഷഹാനയുടെ പ്രണയം തിരിച്ചറിഞ്ഞപ്പോൾ വീട്ടുകാരും പച്ചക്കൊടി കാണിക്കുകയായിരുന്നു. ഷഹാന എന്റെ പ്രോഗ്രാംസ് കണ്ട് വിളിച്ചു അഭിനന്ദിക്കാറുണ്ടായിരുന്നു. സ്‌റ്റേജ്ഷോസ് കാണാൻ വരാറുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം ഷഹാനയാണ് പ്രണയം പറഞ്ഞത്. പിന്നീട് ഷഹാനയുടെ വീട്ടുകാരും പറഞ്ഞു ‘ മോൾക്ക് വിവാഹം കഴിക്കണമെന്നുണ്ടെന്ന്’ അങ്ങനെയാണ് നിക്കാഹിലേക്കും എത്തിയതെന്നാണ് ഷിഹാബ് പറയുന്നത്.