മലയാളികൾക്ക് ഇപ്പോൾ ഏറെ പ്രിയങ്കരിയാണ് നടി ഐശ്വര്യ ലക്ഷ്മി. വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇട നേടുകയായിരുന്നു താരം. കോവിഡ് കാലം ജീവിതത്തിലും കരിയറിലും ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞങ്ങൾ സിനിമക്കാർ ഒട്ടും സുരക്ഷിതരല്ലാത്ത ആൾക്കാരാണ്. ഇനി എന്ത് ചെയ്യണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇനിയും അവരിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്ന സിനിമകൾ ചെയ്യേണ്ടതുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്.
ALSO READ
എന്നെ സംബന്ധിച്ച് കോവിഡ് കാലം സ്വയം ചിന്തിക്കാൻ ലഭിച്ച സമയമായിരുന്നു. കരിയറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. കൂടുതൽ ക്ഷമ എനിക്ക് വന്നതായി തോന്നി. കൂടുതൽ എന്റർടൈനിങ് ആയിട്ടുള്ള സിനിമകൾ ചെയ്യണം എന്ന തിരിച്ചറിവ് എനിയ്ക്ക് വന്നു.
കോവിഡിന് മുൻപ് ആരെങ്കിലും എന്റെ അടുത്ത് വന്ന്, നന്നായി കരയാനുള്ള സിനിമയാണ്, തീവ്രമായ വേഷമാണ്, വൈകാരികമായതും സങ്കീർണമായതുമായ രംഗമുണ്ട് എന്നൊക്കെ പറഞ്ഞാൽ ഉടൻ ഞാൻ ‘യെസ്’ എന്ന് പറയുമായിരുന്നു. എന്നാൽ ഇപ്പോൾ മാറി ചിന്തിക്കാൻ എനിക്ക് കഴിയുന്നുണ്ട്.
കൂടുതൽ സന്തോഷം പകരുന്ന സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിയ്ക്കുന്നു. അത്തരം സിനിമകളിലൂടെ എനിക്കും ഒരുപാട് ചിരിക്കാനും കോമഡി പറയാനും ഡാൻസ് കളിക്കാനും ഒക്കെ സാധിയ്ക്കും എന്ന് തിരിച്ചറിവ് ഉണ്ടായിട്ടുണ്ട് ഇപ്പോൾ. ഐശ്വര്യ ലക്ഷ്മി എന്നാൽ സീരിയസ് റോൾ മാത്രമേ ചെയ്യൂ എന്ന ധാരണ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോൾ. കോവിഡ് കാലം എനിക്ക് അതിന് വേണ്ടിയുള്ളതായിരുന്നു.
ലോക്കഡൗൺ സമയത്ത് ഞാൻ പല തരം വികാരങ്ങളിലൂടെ കടന്ന് പോയിരുന്നു ജീവിതം. ജഗമേ താണ്ഡവം എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ ഭയങ്കര അരക്ഷിതാവസ്ഥയിലായിരുന്നു ഞാൻ. റിലീസിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ആയിരുന്നു അത്. ഇപ്പോൾ വീണ്ടും സിനിമകൾ വരാൻ തുടങ്ങിയിട്ടുണ്ട് ഇതുവരെ ചെയ്യാത്ത വിധമുള്ള മികച്ച വേഷങ്ങൾ കിട്ടുന്നുണ്ട്.
ALSO READ
ജെനീലിയ ചെയ്തത് പോലെ നിഷ്‌കളങ്കമായ, ഹാസ്യ നായിക വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിയ്ക്കുന്നുണ്ട്. ഉർവ്വശി ചേച്ചിയും ശോഭന ചേച്ചിയും ഒക്കെ ചെയ്ത പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ ഒരു നടി എന്ന നിലയിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ രീതിയിൽ ഇനിയും മുന്നോട്ട് ഒരുപാട് ദൂരം പോകാൻ കഴിയും എന്നാണ് ആത്മവിശ്വാസം ഉണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.