കോവിഡ് ഭീതിക്കിടയിലും ‘ഹൃദയ’ത്തിന്റെ ബോക്സ് ഓഫീസ് വേട്ട തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ പുതിയ റൊക്കോർഡ് കുറിച്ചിരിക്കുകയാണ് ഹൃദയം. ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് ഹൃദയം നേടിയിരിക്കുന്നത്. പ്രശസ്ത സിനിമ നിരൂപകനായ തരൺ ആദർശാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.
MALAYALAM FILM OPENS BIG IN AUS, NZ… #Malayalam film #Hridayam springs a pleasant surprise in #Australia – #NZ…
⭐️ #Australia
Thu [select shows]: A$ 2,760
Fri: A$ 51,076
Total: A$ 53,836 [₹ 28.22 lacs]⭐️ #NZ
Thu: NZ$ 12,905
Fri: NZ$ 14,594
Total: NZ$ 27,499 [₹ 13.49 lacs] pic.twitter.com/SEFYESGmv4— taran adarsh (@taran_adarsh) January 29, 2022
ALSO READ
ഓസ്ട്രേലിയയിൽ വ്യാഴാഴ്ച 2,760 ഡോളറും വെള്ളിയാഴ്ച 51,836 ഡോളറുമാണ് ചിത്രം നേടിയത്. ഇതോടെ ആകെ 53,836 ഡോളറാണ് ആകെ ചിത്രം നേടിയത്.
ന്യൂസിലാന്റിൽ വ്യാഴാഴ്ച 12,905 ഡോളറും, വെള്ളിയാഴ്ച 14,594 ഡോളറും നേടിയ ചിത്രം 27,499 ഡോളറാണ് ആകെ നേടിയത്.
സോഷ്യൽ മീഡിയയിൽ ചിത്രം ഇപ്പോഴും വലിയ ചർച്ചയാണ്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാള ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവർത്തകർ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്.
ALSO READ
മെറിലാൻഡ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.