കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെ തമിഴ്നാട്ടിൽ താരമായി മാറിയ നടിയാണ് ദർശന ഗുപ്ത.2 മില്ല്യൺ ഫോളോവേഴ്സ് ആണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. രുദ്രദാണ്ഢവം എന്ന സിനിമയിലൂടെ അഭിനയത്തിലേക്കും നടി കാൽവെച്ചിരിക്കുകയാണ്. സണ്ണിലിയോൺ നായികയായത്തിയ ഓ മൈ ഗോസ്റ്റ് എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ആ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി കരഞ്ഞവാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ നടി പെട്ടെന്ന് പൊട്ടിക്കരയുകയായിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോൾ ചില മീഡിയകൾ തന്നെ അഹങ്കാരിയായി ചിത്രീകരിക്കുന്നെന്നും, ഇത് തന്നെ മാനസികമായി വിഷമിപ്പിക്കുന്നുവെന്നുമാണ് നടി പറഞ്ഞത്.
ഞാനിവരോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്കറിയില്ല. എന്നെ എന്തിനാണ് അങ്ങനെ ചിത്രാകരിക്കുന്നതെന്നും അറിയില്ല. ഇന്നലെ ഞാൻ നടക്കുമ്പോൾ പിറകിൽ നിന്ന് എന്റെ ഡ്രസിൽ ആരോ ചവിട്ടിയതായി തോന്നി. ഞാൻ തിരിഞ്ഞ് ചവിട്ടിയ ആളെ നോക്കി. അവൻ എന്റെ അസിസ്റ്റന്റ് ആയിരുന്നു.
എന്നേക്കാൾ ഇളയവനായ അവനെ ഞാൻ സഹോദരനെ പോലെയാണ് കണ്ടത്. പക്ഷെ എനിക്ക് അഹങ്കാരമാണെന്ന തരത്തിലാണ് ആ വീഡിയോ വന്നത്,എല്ലാവരെയും കുടുംബത്തെ പോലെയാണ് ഞാൻ കാണുന്നത്. എനിക്ക് കുട്ടിക്കളി ആണെന്നാണ് എന്നോടടുപ്പമുള്ളവർ പറയുന്നത്. എന്നിട്ടും എനിക്ക് അഹങ്കരാണെന്ന തരത്തിൽ മാധ്യമങ്ങൾ കാണിച്ചപ്പോൾ വിഷമം വന്നെന്ന് നടി പറയുന്നു.
ഇതേ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ദർശയുടെ പേരിൽ വിവാദം വന്നിരുന്നു. സണ്ണി ലിയോണിനൊപ്പം ചെന്നൈയിൽ പങ്കെടുത്ത പരിപാടിക്കിടെ ആയിരുന്നു ഇത്. ഓ മൈഗോസ്റ്റിൽ ഒപ്പം അഭിനയിക്കുന്ന സതീഷ് എന്ന നടൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം ആയിരുന്നു ഇതിന് കാരണം. സണ്ണി ലിയോൺ സാരി ധരിച്ചായിരുന്നു പരിപാടിക്ക് എത്തിയത്. ദർശ ഗ്ലാമറസ് ആയ വസ്ത്രവും. സാരി ധരിച്ച സണ്ണി ലിയോണിനെ നടൻ അഭിനന്ദിക്കുകയും ദർശയെ കളിയാക്കി സംസാരിക്കുകയും ചെയ്തു.