ബോളിവുഡിന്റെ താരസുന്ദരിയാണ് ദീപിക പദുകോൺ. നടൻ രൺവീർ സിംഗുമായുള്ള വിവാഹശേഷവും തന്റെ കരിയർ കൃത്യമായി കൊണ്ടു നടക്കുന്ന നടി കൂടിയാണവർ. ഷാരുഖ് നായകനായെത്തിയ പത്താനാണ് താരത്തിന്റെ അവസാന ചിത്രം. ചിത്രത്തിലെ ഗാനരംഗത്തിനെതിരെ കടുത്ത രീതിയിലാണ് വിമർശനം ഉയർന്ന് കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് ദീപിക പദുകോൺ. പക്ഷെ 2015 ൽ ദീപികക്ക് നെരെ വന്നൊരു വിവാദമാണ് ഇപ്പോൾ വൈറലാവുന്നത് എന്ന് മാത്രം. ഹോമി അദജനി സംവിധാനം ചെയ്ത മൈ ചോയ്‌സ് വീഡിയോയുമായി ബന്ധപ്പെട്ടാണ് വിവാദം.
വീഡിയോയിൽ വിവാഹ ബന്ധത്തെക്കുറിച്ചും വിവാഹേതര ബന്ധത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. ദീപികയുടെ വാക്കുകൾ ഇങ്ങനെ; ‘വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, വിവാഹേതര ലൈംഗിക ബന്ധവുമെല്ലാം എന്റെ ചോയ്‌സാണ്”
ദീപികയുടെ പ്രസ്താവന വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ദീപിക പ്രോത്സാഹിപ്പിക്കുന്നത് അവിശുദ്ധ ബന്ധത്തെയാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ എങ്ങനെയാണ് സ്ത്രീ ശാക്തീകരണം നടക്കുക എന്നായിരുന്നു അന്ന് ഉയർന്ന ചോദ്യം.
അതേസമയം നിലവിൽ പത്താൻ സിനിമയിലെ ബേശരം രംഗ് എന്ന പാട്ട് പുറത്തിറങ്ങിയതോടെയാണ് ദീപികക്ക് എതിരെ വിവാദം ആരംഭിക്കുന്നത്. പാട്ട് സീനിൽ കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചതെന്നായിരുന്നു വിവാദത്തിന് പിന്നിലെ കാരണം