ചെങ്കൊടി താഴെ വെക്കണം, പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന ഭീമന്‍ രഘുവിനെ നേതൃത്വം തള്ളിപ്പറയണമെന്ന് ആവശ്യം, പ്രയാസത്തിലായി പാര്‍ട്ടി പ്രവര്‍ത്തകര്‍

1054

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്. ഇതിനോടകം 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Also Read: ബെല്‍സ് പാള്‍സി ബാധിച്ചു, പകുതി മുഖം വെച്ചു പോലും ഞാന്‍ അഭിനയിച്ചു, അഹങ്കാരി എന്നാണ് പലരും വിളിക്കുന്നത്, കവിത നായര്‍ പറയുന്നു

നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ പ്രവൃത്തി ശരിയാണെന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ് ഭീമന്‍ രഘു. എന്നാല്‍ ഭീമന്‍ രഘുവിന്റെ പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സിപിഎം പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍ നിറയുകയാണ്. നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നും രഘു ചെങ്കൊടി താഴെ വെക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇത് അണികളെ ഏറെ പ്രയാസപ്പെടുത്തുന്നുവെന്നാണ് വിവരം.

Also Read: പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റ്, നഷ്ടപ്പെട്ട സാമ്രാജ്യം അയാള്‍ തിരിച്ചുപിടിക്കുകയാണെന്ന് സോഷ്യല്‍മീഡിയ, വിജയം ആഘോഷമാക്കി ആരാധകര്‍

കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിരോധത്തിലായ സമയത്താണ് ഇത്തരത്തില്‍ ട്രോളുകളും വിമര്‍ശനങ്ങളും വരുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രയാസപ്പെടുത്തുന്നത്. സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ ഭീമന്‍ രഘു ചെയ്ത ഓരോ കാര്യങ്ങളും ട്രോളുകളിലേക്ക് നീങ്ങിയിരുന്നു.

Advertisement