ഇളയ ദളപതിക്കിത് കഷ്ടകാലമോ; ലിയോയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി; സെൻസർ ബോർഡ് താരത്തെ പിന്തുണക്കുന്നുവെന്നും പരാമർശം

90

തമിഴ് സിനിമയിൽ നിറഞ്ഞ് നില്ക്കുന്ന നായകനാണ് ഇളയ ദളപതി വിജയ്. അഭിനയം കൊണ്ട് മാത്രമല്ല തീരുമാനങ്ങൾക്കൊണ്ടും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ താരത്തിന് സാധിച്ചു. ഈയടുത്ത് താരം സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയപ്പോൾ നിമിഷങ്ങൾക്കൊണ്ടാണ് ലക്ഷക്കണക്കിന് പേർ ഫോളോവേഴ്‌സ് ആയി മാറിയത്.

താരം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും നിരവധി ലൈക്കുകളും, കമന്റുകളും മിനിറ്റുകൾക്കുള്ളിൽ തന്നെ വന്നു ചേരും. സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളാണ് വിജയ് സിനിമകളിൽ എല്ലായ്‌പ്പോഴും വരാറുള്ളത്. ഇപ്പോഴിതാ ലോകേഷ് കനകരാജും, വിജയും ഒന്നിക്കുന്ന ലിയോ സിനിമക്ക വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു.

Advertisements

Also Read
അച്ഛന്റെ രാഷ്ട്രീയം നോക്കി എന്നെ വിലയിരുത്തേണ്ട; അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തോട് ചോദിക്കൂ: അഹാന കൃഷ്ണകുമാർ

ഇപ്പോഴിതാ താരത്തിന്റെ ലിയോയിലെ ഒരു ഗാനരംഗത്തെ കുറിച്ചുള്ള പരാതിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈയ് പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ലിയോയിലെ ഗാനരംഗമുള്ളത്.

ഇതിനെതിരെ നല്കിയ പരാതിയിൽ നടപടി ഇല്ലെന്ന് കാണിച്ചാണ് സെൽവം പരാതി നല്കിയിരിക്കുന്നത്. സിബിഎഫ്‌സി ചെയർമാൻ വിജയിയെ പിന്തുണക്കുന്നു എന്നും പരാതിയിൽ പറയുന്നു. നേരെത്തെയും ചിത്രത്തിലെ ഗാനത്തിനെതിരെ പരാതി ഉയർന്നിരുന്നു. സമൂഹത്തിലെ പ്രമുഖനായ വ്യക്തി തന്നെ ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചാണ് അന്ന് പരാതി നല്കിയിരുന്നത്. ചിത്രത്തിൽ നിന്ന് ഗാനം നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

Also Read
ലാലേട്ടൻ ഗുരുവാണ്, എന്റെ അഭിനയം വളർത്താൻ സഹായിച്ചു; ആക്ടിങ് മെത്തേഡ് പറഞ്ഞ് തന്നതും ലാലേട്ടനാണെന്ന് നടി ലെന

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. ചിത്രത്തിൽ വിജയ്‌യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‌യും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യിൽ അഭിനയിക്കുന്നു.

Advertisement