ഞാൻ കണ്ടിട്ടുള്ളതിൽ നടന്മാർക്കാണ് ഇന്റിമേറ്റ് രംഗം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ളത്; മനസ്സ് തുറന്ന് തമന്ന

146

സൗത്ത് ഇന്ത്യയിലെ മിന്നും താരമാണ് തമന്ന. സൗത്ത് ഇന്ത്യയിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും നടിക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗം ചെയ്യുന്നതിൽ സ്ത്രീകളേക്കാൾ ബുദ്ധിമുട്ട് കാണിക്കുന്നത് പുരുഷൻമാർ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കാനായി സിനിമയിൽ ഇന്റിമേറ്റ് ഡയറക്ടറുടെ സഹായം ലഭിക്കാറുണ്ട്. ഏറെ കഷ്ടതകൾ നിറഞ്ഞതാണ് ഇന്റിമേറ്റ് രംഗത്തിന്റെ ചിത്രീകരണമെന്ന് പലപ്പോഴായി പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. തമന്നയുടെ വാക്കുകൾ ഇങ്ങനെ.

Advertisements
thamanna-4
Courtesy: Public Domain

Also Read
ഞാൻ ചെറിയൊരു പരിപാടി ചെയ്തിരിക്കയാണ്, അത് കൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത് ; അഭിരാമി സുരേഷ്

”ഇന്റിമേറ്റ് രംഗങ്ങളിൽ നടന്മാർ ബുദ്ധിമുട്ടുന്നതാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കൾ സ്ത്രീയും പുരുഷനുമല്ല മനുഷ്യർ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. ചിലപ്പോൾ നടിമാർ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാർ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക”

അതേസമയം ഇന്റിമേറ്റ് രംഗത്തിന്റെ ചിത്രീകരണം കാണാനായി മാധ്യമപ്രവർത്തകരെ ക്ഷണിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് ചൂഷ്ണമാണെന്നാണ് ഭൂമി പ്രതികരിച്ചത്. എന്നാൽ ഇന്റിമേറ്റ് രംഗം മെക്കാനിക്കൽ ആണെന്നായിരുന്നു രാകുൽ പ്രീത് സിംഗ് അഭിപ്രായപ്പെട്ടത്.

Courtesy: Public Domain

Also Read
നീലാകാശം പോലെ സുന്ദരിയായി പത്മപ്രിയ, യൂ ആർ എ വണ്ടർ വുമണെന്ന് ആരാധകർ ; വൈറലായി പത്മപ്രിയയുടെ പുതിയ ചിത്രങ്ങൾ

ദീപിക പദുക്കോൺ നായികയായി എത്തിയ ഗെഹരായിയാം എന്ന ചിത്രത്തിലായിരുന്നു ബോളിവുഡ് ഇന്റിമസി ഡയറക്ടറെ ആദ്യമായി നിയമിക്കുന്നത്. പിന്നാലെ ഇത് വലിയ ചർച്ചയായി. ചിത്രത്തിലെ രംഗങ്ങൾ പ്രശംസ നേടുകയും ചെയ്തിരുന്നു.

Advertisement