മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്.
കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ഇടയ്ക്കൊക്കെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സിന്ധു കൃഷ്ണ സോഷ്യൽമീഡിയയിൽ എത്താറുണ്ട്. ഇപ്പോഴിതാ ഇളയ മകളായ ഹൻസികയ്ക്കൊപ്പം സ്കൂളിൽ പോയതും അഹാനയ്ക്കൊപ്പം സൂംബ ക്ലാസിൽ പോയതിനെക്കുറിച്ചും സിന്ധു മനസ് തുറക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
തന്റെ കുട്ടിക്കാലത്ത് ഊട്ടിയിൽ പഠിക്കുമ്പോൾ ആനുവൽ ഡേയ്ക്കും പേരൻസ് ഡേക്കും തന്റെ പേരൻസ് വന്നിട്ടേയില്ലെന്ന് സിന്ധു പറയുന്നു. അവർ ആ സമയത്തൊക്കെ മസ്ക്കറ്റിലായിരുന്നു. വല്ലപ്പോഴുമാണ് അവർ പിക് ചെയ്യാനായി വരാറുള്ളത്. എന്നാൽ, സ്കൂളിലെ എല്ലാ പരിപാടികളിലും താൻ പങ്കെടുത്തിരുന്നു. വളർന്നപ്പോഴും ഡാൻസിനൊക്കെ കൂടും. ഒരുപാട് സ്റ്റേജിൽ പെർഫോം ചെയ്തിരുന്നു. തന്റെ പെർഫോമൻസൊന്നു അവരാരും കണ്ടിട്ടേയില്ലെന്നാണ് സിന്ധു പറയുന്നത്.
തനിക്ക് ഹൻസികയും ജനിച്ച് കഴിഞ്ഞ് ട്രിവാൻഡ്രം ക്ലബിൽ ഏതോ ഒരു പരിപാടിക്ക് തന്റെ ഡാൻസ് ഉണ്ടായിരുന്നു. അന്നാണ് പേരൻസ് താൻ പെർഫോം ചെയ്യുന്നത് ആദ്യമായി കാണുന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.സ്കൂളിൽ പഠിക്കുമ്പോൾ തന്റെ പെർഫോമൻസ് കാണാൻ പേരൻസ് വരുന്നതും, അവരുടെ കൂടെ ഫോട്ടോയെടുക്കുന്നതും മൂന്ന് ദിവസത്തെ അവധിക്ക് വീട്ടിൽ പോവാനുമൊക്കെ അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഫ്രണ്ട്സിന്റെ പേരൻസൊക്കെ വരാറുണ്ട്. അസൂയയോടെ അവരെ നോക്കിയിരുന്നെന്നും സിന്ധു വെളിപ്പെടുത്തി.
തന്റെ അനിയത്തിയുടെ പെർഫോമൻസ് കാണാനായി താൻ എപ്പോഴും പോവാറുണ്ടായിരുന്നു. വീട്ടിൽ നിന്നാരും വന്നില്ലെന്നുള്ളൊരു തോന്നൽ അവൾക്കൊരിക്കലും വന്നിരുന്നില്ലെന്നാണ് സിന്ധു പറയുന്നത്. ഇപ്പോഴിതാ നാളുകൾക്ക് ശേഷം സൂംബ ക്ലാസിൽ പോയതിന്റെ വിശേഷങ്ങളും സിന്ധു പറയുന്നുണ്ട്. കുറേ ആയി ഇങ്ങോട്ട് വന്നിട്ട്. അമ്മു നിർബന്ധിച്ച് വിട്ടതാണ്. അമ്മുവും ക്ലാസിന് വരാറുണ്ട്. അവൾ കൃത്യമായി തന്നെ ഇങ്ങോട്ടേക്ക് വരും. താൻ ആദ്യമായാണ് വർക്കൗട്ട് ചെയ്ത് ഒന്ന് വിയർക്കുന്നത്. സൂംബ ക്ലാസിന് ഷൂ മേടിക്കാൻ പോയതിന്റെ വ്ളോഗ് കണ്ടിരുന്നെന്നും പിന്നെ ഇപ്പോഴാണ് ഇങ്ങോട്ടേക്ക് കാണുന്നതെന്നായിരുന്നു ട്രയിനർ സിന്ധുവിനോട് പറയുന്നത്.
അതേസമം, തന്റെ കുടുംബ ഫോട്ടോക്ക് താഴെചില സമയത്ത് വരുന്ന കമന്റുകൾ വിവരിക്കാൻ കഴിയില്ലെന്നും സിന്ധു വെളിപ്പെടുത്തുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നും. നെഗറ്റീവ് കണ്ടാൽ അത് ഞങ്ങളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടെന്നും സിന്ധു പറഞ്ഞു.
ബോഡി പാർട്സിനെക്കുറിച്ചൊക്കെ മോശം കമന്റുകൾ കണ്ടിട്ടുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാൽ എനിക്കൊന്നും തോന്നില്ല. ഞാനത് മൈൻഡ് ചെയ്യില്ലെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി.