വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്.
അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്. വിജയിയുടെ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.
Also Read: അന്ന് ധനുഷ്, ഇന്ന് ചേട്ടൻ സെൽവരാഘവൻ; ഇവർക്കിതെന്ത് പറ്റിയെന്ന് മനസ്സിലാകുന്നില്ലെന്ന് ആരാധകർ
ചിത്രത്തിലെ ഗാനങ്ങളും പ്രമോഷന് വേണ്ടി നടത്തിയ പരിപാടികളും എല്ലാം വൈറലാകുന്നു. ‘രഞ്ജിതമേ..രഞ്ജിതമേ..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് പിന്നാലെ സെന്‍സേഷണല്‍ ഹിറ്റായിരിക്കുകയാണ് ‘തീ ഇത് ദളപതി’ എന്ന സോംഗും .പൊങ്കല്‍ റിലീസായിരിക്കും ചിത്രമെന്നാണ് വിവരം.
ചിത്രത്തിലെ ഓഡിയോ ലോഞ്ച് ക്രിസ്മസ് ദിനത്തിലായിരുന്നു നടന്നത്. വിജയിയുടെ മാതാപിതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും ഒരു ഷേക്ക് ഹാന്‍ഡ് മാത്രമാണ് വിജയ് നല്‍കിയത്. നടന്റെ മാതാപിതാക്കളോടുള്ള ഈ പെരുമാറ്റം ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
വിജയ്യും മാതാപിതാക്കളും നല്ല രീതിയില്‍ അല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മാതാപിതാക്കളോട് ഇങ്ങനെ പെരുമാറുന്നത് വളരെ മോശം കാര്യമാണെന്ന് പലരും കമന്റ് ചെയ്തു.