ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്; തനിക്കെതിരെ വരുന്ന പരിഹാസ കമന്റുകൾക്കെതിരെ ഗായിക അഭയ ഹിരൺമയി

255

കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ ഇടം നേടുന്ന താരമാണ് അഭയ ഹിരൺമയി. മോഡലായും, ഗായികയായുമെല്ലാം താരം തകർക്കുകയാണ്. നിരവധി പോസ്റ്റുകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളത്. ഏത് വേഷത്തിലും തിളങ്ങുന്ന താരം കൂടിയാണ് അഭയ.

പത്ത് വർഷത്തെ ലിവിങ് ടുഗെതർ റിലേഷന് ശേഷമാണ് അഭയയും ഗോപി സുന്ദറും പിരിയുന്നത്. എന്തിനാണ് ഇരുവരും ബന്ധം വേർപ്പെടുത്തിയതെന്ന് ആർക്കും അറിയാത്ത കാര്യമാണ്. നിലവിൽ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ് ഗോപി സുന്ദർ.

Advertisements

Also Read
സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഒമർ ലുലു

എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് അഭയ ഹിരൺമയി. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് താരം തനിക്കെതിരെ വരുന്ന വാർത്തകളോട് പ്രതികരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്. ആശാന് കോളായല്ലോ? ശരീരം കാണിക്കാനാണോ ജിമ്മിൽ പോകുന്നച്. ഇതൊക്കെയാണ് ഞാൻ സ്ഥികം കേൾക്കുന്ന ചോദ്യങ്ങൾ. ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവർക്ക് എവിടെ നിന്ന് കിട്ടി.

‘ ആണുങ്ങൾ ഗന്ധർവന്മാരോണോ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. അതേ കണ്ണിലൂടെയാണ് സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്.”ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീക്ക് മാത്രം പ്രശ്നം വരുന്ന രീതിയാണ് ഇവിടെ.വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്ത് അവകാശമാണ് ആളുകൾക്കുള്ളത്? നിങ്ങൾക്ക് ഇത്രയധികം സമയമുണ്ടെങ്കിൽ നല്ല രീതിയിൽ അത് ഉപയോഗിച്ചൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്.’

Also Read
വെളുപ്പിന് മൂന്ന് മണിക്ക് അദ്ദേഹം ദേഷ്യപ്പെട്ട് എന്നെ പെരുവഴിയിൽ ഇറക്കിവിട്ടു; മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ പോൾസൺ

‘ഞാൻ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല, എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല” എന്നാണ് അഭയ പറയുന്നത്

Advertisement