മിമിക്രിയിലൂടെ വന്ന് നടനായി മാറിയ താരമാണ് ഉല്ലാസ് പന്തളം. ഭാര്യയുടെ മരണത്തെ തുടർന്ന് തകർന്ന അവസ്ഥയിലായിരുന്ന താരം വീണ്ടും തന്റെ ജോലി മേഖലയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അതേസമയം ജോലിയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് വീണ്ടും ഞാൻ പരിപാടികളിൽ സജീവമാകുന്നതെന്നാണ് താരം പറഞ്ഞത്. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
കോമഡി വേഷങ്ങൾ ചെയ്യുമ്പോൾ നമുക്ക് വിഷമമില്ല എന്നാണ് പലരും കരുതുന്നത്. നമ്മുടെ സാഹചര്യം ഇങ്ങനെ ആയത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും ജോലി ചെയ്യുന്നത്. നമുക്ക് ജീവിക്കണം എങ്കിൽ ജോലി അത്യാവശ്യമാണ്. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളർത്തണം. നമ്മുടെ ജോലി തുടർന്ന് കൊണ്ട് പോയില്ലെങ്കിൽ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാൻ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും. നമ്മുടെ പ്രയാസങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ പോരെ.
ആ സമയത്തും സുഹൃത്തുക്കളുടെ വലിയ പിന്തുണ എനിക്ക് കിട്ടിയിരുന്നു. പരിപാടിക്ക് ഇറങ്ങണം, പഴയത് പോലെ സജീവം ആകണമെന്നും സുഹൃത്തുക്കൾ പറയുമായിരുന്നു. ഇടയ്ക്ക് സ്റ്റാർ മാജിക്ക് ഷോ യിലേക്ക് എന്നെ വിളിച്ചിരുന്നു. അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഷോ യുടെ ഡയറക്ടർ പറഞ്ഞത്, ഉല്ലാസേ… അങ്ങനെ വിചാരിച്ചിരുന്നാൽ ശരിയാകില്ല.
വെറുതെ വന്ന് ഫ്ളോറിൽ ഇരിക്കുകയെങ്കിലും ചെയ്താൽ മതിയെന്ന് പറഞ്ഞു. അത്തരത്തിൽ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു. പിന്നെ അടുത്ത ഷെഡ്യൂൾ മുതൽ ഞാൻ പോയി തുടങ്ങിയെന്ന്’, ഉല്ലാസ് പറയുന്നു. ‘ആ സംഭവത്തിന് ശേഷം ഞാൻ ആദ്യമായി പോയ സ്റ്റേജ് മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മർദ്ദത്തിൽ നിന്നു കൊണ്ടാണ് ആ ഷോ ഞാൻ ചെയ്തത്. എന്നാൽ നമ്മൾ പെർഫോം ചെയ്യുമ്പോൾ അതൊക്കെ മറന്നിട്ട് ചെയ്യണമെന്ന് ഉല്ലാസ് പറയുന്നു.
ആർട്ടിസ്റ്റുകൾക്കൊന്നും ഇന്നത്തെ കാലത്ത് ഒരു അഭിപ്രായവും പറയാൻ പറ്റാത്ത സാഹചര്യം ആണ് ഉള്ളത്. അതും അല്ലെങ്കിൽ നമുക്ക് പറയാൻ ഉള്ളത് നമ്മൾ പറയില്ല. പറഞ്ഞാൽ രണ്ട് രീതിയിൽ എടുക്കും. ആര്ട്ടിസ്റ്റുകൾ പറയുന്ന അഭിപ്രായത്തെ വളച്ചൊടിച്ചാകും പലപ്പോഴും സമൂഹത്തിലേക്ക് എത്തുന്നതെന്നും ഉല്ലാസ് പന്തളം കൂട്ടിച്ചേർത്തു.