ഇനി വേണ്ടത് ഏഴ് കോടി; ആടുജീവിതത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

252

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടില്‍ എത്തിയ സിനിമ വന്‍ ഹിറ്റായിരിക്കുകയാണ്. ഈ കുറച്ചു ദിവസം കൊണ്ട് തന്നെ ബ്ലസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് മനസ്സിലായി. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആടുജീവിതത്തിന്റെ ബോക്‌സോ തേരോട്ടം. 

ഇപ്പോഴിതാ സിനിമ ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ് .
ആടുജീവിതം റിലീസ് ചെയ്ത് 8 ദിവസത്തില്‍ 93 കോടിയോളം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനാണിത്.

Advertisements

കേരളത്തില്‍ നിന്നുമാത്രം 38 കോടിയോളം നേടിക്കഴിഞ്ഞു. അതേസമയം, ഇന്നോ അല്ലെങ്കില്‍ നാളെ രാവിലെയോടെയോ ചിത്രം 100കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഈ റിപ്പോര്‍ട്ട് പ്രകാരം ആണെങ്കില്‍ ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില്‍ ആടുജീവിതവും എത്തിപ്പെടും. അങ്ങനെ ആയാല്‍ മഞ്ഞുമ്മല്‍ ബോയ്‌സും 2018ഉം പിന്നിലോട്ട് പോകും.

ഇന്ന് ആടുജീവിതം 100കോടി തൊട്ടാല്‍ എട്ട് ദിവസത്തില്‍ ആകും നേട്ടം. നിലവില്‍ 2018 പത്ത് ദിവസവും മഞ്ഞുമ്മല്‍ ബോയ്‌സ് 12 ദിവസവും കൊണ്ടാണ് ഈ സവര്‍ണ നേട്ടം കൊയ്തിരിക്കുന്നത്

 

Advertisement