രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ജയിലർ രാജ്യത്തെ തിയറ്ററുകളിൽ തരംഗമാവുകയാണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് ജയിലർ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ചിത്രം ഇതിനോടകം 80 കോടിയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്.
ഇപ്പോഴിതാ രജനികാന്ത് ചിത്രം ‘ജയിലർ’ കാണാൻ കുടുംബസമേതം തിയറ്ററിൽ എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ശനിയാഴ്ച രാത്രിയാണ് ലുലുമാളിലെ തിയറ്ററിലെത്തി ‘ജയിലർ’ സിനിമ കണ്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്, ചെറുമകൻ എന്നിവരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററിൽ എത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാണ് ഇപ്പോൾ. ട്രേഡ് അനലിസ്റ്റ് മനോബാലയും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ‘ജയിലർ’ കാണാൻ തിയറ്ററിൽ എത്തിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജയിലർ കണ്ട ശേഷം വിനായകനെ പ്രശംസിച്ചിരുന്നു. വിനായകന്റെ സിനിമയായാണ് ‘ജയിലർ’, കൊണ്ടാടപ്പെടേണ്ടത് എന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്.
After Tamil Nadu CM Thalapathy #MKStalin , now Kerala CM Hon'ble #PinarayiVijayan watches #Jailer.
|#Rajinikanth | #Mohanlal | #ShivaRajkumar | pic.twitter.com/tcR4BKZD6Q
— Manobala Vijayabalan (@ManobalaV) August 12, 2023
ജയിലർ ചിത്രത്തെ ആകർഷകമാക്കുന്നത് മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ സാന്നിധ്യം കൂടിയാണ്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. മാത്യു എന്ന വേഷമായിരുന്നു സിനിമയിൽ മോഹൻലാലിന്. ‘ജയിലറി’ലൂടെ ഇതാദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ചെത്തിയത്.
ജയിലർ രജനികാന്തിൻറെ 169-ാമത് ചിത്രമാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.
‘ജയിലർ’ റിലീസ് ദിനം ചെന്നൈ നഗരത്തിൽ ഉത്സവ പ്രതീതിയായിരുന്നു. പടക്കം പൊട്ടിച്ചും, പാൽ അഭിഷേകം നടത്തിയും, മേളങ്ങൾക്കൊപ്പം നൃത്തം ചെയ്തും ആരാധകർ സൂപ്പർസ്റ്റാർ ചിത്രത്തിന് ഊഷ്മളമായ വരവേൽപ്പ് ഒരിക്കിയിരുന്നു.
മകളുടെ പ്രായമുള്ള കീർത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്