സിനിമ താരങ്ങളുടെ ഫാഷനുകള്‍ ആരാധകര്‍ ഫോളോ ചെയ്യാറുണ്ട്. ഇടയ്‌ക്കൊക്കെ ഇത് പ്രേക്ഷകരും ഏറ്റുപിടിക്കാറുണ്ട്. വസ്ത്രത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ പോലും, മിക്കപ്പോഴും വേറിട്ട വസ്ത്രധാരണയാണ് സെലിബ്രിറ്റികള്‍ ഫോക്കസ് ചെയ്യാര്‍. ഇവര്‍ ധരിക്കുന്ന ചെരുപ്പ് മുതല്‍ വാച്ച് വരെ ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉടുത്തിരിക്കുന്ന മുണ്ടിനെ കുറിച്ചുള്ള ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അത് മലയാളസിനിമയുമായി അടുത്ത ബന്ധമുള്ള ഒരാളുടെ മുണ്ട് തന്നെ. വെള്ളയും പച്ചയും കളര്‍ കലര്‍ന്ന കസവുമുണ്ടാണ് നമ്മുടെ ലാലേട്ടന്‍ ഉടുത്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഉള്ള ഫോട്ടോ ജോജു ജോര്‍ജ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
also read
നയന്‍താരയോ തൃഷയോ, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരസുന്ദരി ആര്, കണക്കുകള്‍ പറയുന്നത് ഇങ്ങനെ
ലാലേട്ടന്‍ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഫോട്ടോയില്‍ നടന്‍ ഉടുത്ത മുണ്ടാണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഇത് ഒത്തിരി പേര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. അതേസമയം നടന്‍ ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിത ജയസൂര്യയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് , എന്ന് ഒടുവില്‍ ആരാധകര്‍ കണ്ടുപിടിച്ചു. സരിത ഡിസൈന്‍ ചെയ്ത മുണ്ടില്‍ ജയസൂര്യ നില്‍ക്കുന്ന മറ്റുപല ചിത്രങ്ങളും സമൂഹമധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.
ഇതേ മോഡല്‍ മുണ്ട് ജയസൂര്യ ഉടുത്തിട്ടുണ്ട്. ഏകദേശം ഇതേ കളര്‍ വരുന്ന ഒരു സാരിയും സരിതയും ഉടുത്ത് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ലേഡീസിന് മാത്രമല്ല ജെന്‍സിന്റെ വസ്ത്രങ്ങളും വ്യത്യസ്ത മാര്‍ന്ന രീതിയില്‍ ഡിസൈന്‍ ചെയ്യാറുണ്ട് സരിത. ഭര്‍ത്താവിന്റെ തന്നെ നിരവധി ചിത്രങ്ങളില്‍ വസ്ത്രം ഡിസൈന്‍ ചെയ്തത് ഭാര്യയാണ്. പലപ്പോഴും ജയസൂര്യയുടെ വസ്ത്രധാരണയെ കുറിച്ചുള്ള ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നടക്കാറുണ്ട്.
അത്രയ്ക്കും കിടിലന്‍ ലുക്കിലാണ് ജയസൂര്യ എത്താര്‍. അതേസമയം ഈ മുണ്ട് മോഹന്‍ലാലിന് നന്നായി ചേരുന്നുണ്ട് എന്ന് ആരാധകര്‍ കമന്റ് ചെയ്തു . ലാലേട്ടന്‍ പിന്നെ ഏത് ലുക്കില്‍ എത്തിയാലും പൊളിയല്ലേ എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.