മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഭാമ. നടി ഏറ്റവും പുതിയതായി വനിതയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാമയുടെ മറുപടി ഇങ്ങനെയായിരുന്നു.
ALSO READ
ഭാമയുടെ വാക്കുകൾ ഇങ്ങനെയാണ് :
അരുൺ എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാൽ അത് സംഭവിക്കേണ്ടത് തന്നെയാണ്. കല്യാണത്തിനു മുമ്പ് മൂന്നുവർഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങൾ വരാത്തതുകൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് പറയാനുള്ളത്. നല്ല അവസരങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയിൽ ആണെങ്കിൽ ഉറപ്പായും തിരിച്ചുവരും.. ഇപ്പോൾ ആയിരുന്നു എന്റെ തുടക്കം എങ്കിൽ കരിയർ മറ്റൊരു രീതിയിൽ ഡിസൈൻ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്..
വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ചിന്തകളിൽ മാറ്റങ്ങൾ വരുമല്ലോ. അതുകൊണ്ടാകാം പണ്ട് അഭിനയിച്ച ചില കഥാപാത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്.
പുതിയ കുട്ടികൾ അവരുടെ കരിയർ മനോഹരമായിട്ടാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ചടങ്ങുകളിൽ പോകുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളിൽ പോലും അവർക്ക് നല്ല ശ്രദ്ധ ഉണ്ട്. മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പുതിയ കുട്ടികൾക്ക് ആവും കൂടുതൽ അവസരങ്ങൾ എന്ന് എനിക്ക് നന്നായി അറിയാം..
ALSO READ
പക്ഷേ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ എത്രത്തോളം അവസരം കിട്ടുമെന്നും നല്ല തിരിച്ചറിവുണ്ട്.. അതുകൊണ്ടുതന്നെ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കും.. അഭിനയിച്ചേ പറ്റൂ എന്നില്ല. സിനിമ എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്.. അതൊരിക്കലും മായുകയില്ല.. എന്നും ഭാമ പറയുന്നുണ്ട്.