ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര തന്നെ ആയിരുന്നു ബാലചന്ദ്ര മേനോൻ എന്ന കലാകാരൻ. ഒരേ സമയം നായകനായും സംവിധായകനായും അദ്ദേഹം മലയാള സിനിമയെ ഞെട്ടിച്ചിരുന്നു. കുടുംബ പശ്ചാത്തലത്തിൽ സരസമായ നർമ്മത്തിൽ ചാലിച്ച് ജീവിതഗന്ധിയായ സിനിമകൾ ആയിരുന്നു അദ്ദേഹം ഒരുക്കിയതിൽ ഏറെയും.
തെന്നിന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ നടികളായി മാറിയ ഒരു പിടി നായികമാരേയും അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചിരുന്നു. ശോഭന, പാർവ്വതി, ആനി, നന്ദിനി, തുടങ്ങിയവരെല്ലാം ബാലചന്ദ്രമേനോന്റെ കണ്ടെത്തലുകൾ ആയിരുന്നു.
ഇപ്പോൾ സംവിധാന രംഗത്ത് അത്ര സജീവമല്ലാത്ത അദ്ദേഹം അഭിനയരംഗത്ത് നിറ സാന്നിധ്യമാണ്. സ്വഭാവ നടനായും അച്ഛൻ വേഷത്തിലും ഒക്കെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. യൂട്യൂബ് ചാനലിലൂടെ സിനിമാ കഥകളും അനുഭവങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
തനിക്ക് സിനിമയിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞിരിക്കുന്നത്. ചില സാഹചര്യങ്ങൾ കാരണമാണ് നടനായതെന്നും അദ്ദേഹം പറഞ്ഞു.
താൻ അന്നും ഇന്നും സിനിമയിൽ അഭിനയിക്കാൻ വന്നയാളല്ല. അന്നൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചെയ്തതാണ്. ശങ്കറിനെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. നിർമാതാവിന് അതിൽ താൽപ്പര്യമില്ലായിരുന്നു. ഷൂട്ടിങ് അടുത്തെങ്കിലും ശങ്കറിനെ കിട്ടുന്നില്ല. പിന്നീട് ഷൂട്ട് തുടങ്ങി. പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് നിർമാതാവിനോട് പറഞ്ഞിരുന്നു.
പിന്നീട് ഒരുദിവസം അഭിനയിക്കുന്ന ഒരു സുഹൃത്ത് വന്നു പറഞ്ഞു, പ്രൊഡ്യൂസർ രാത്രിയായാൽ ഒരു പൈന്റുമായി മുറിയിലെത്തി രണ്ടെണ്ണം അടിച്ചിട്ട് അഭിനയിച്ചു കാണിക്കും വലിയ ശല്യമാണെന്നും പറഞ്ഞു.
പുള്ളി ഈ പടത്തിൽ പുള്ളി അഭിനയിക്കുമോ എന്ന് ബലമായ സംശയമുണ്ടെന്നും പറഞ്ഞു. പിന്നെ ഒരു ദിവസം താൻ അയാളോട് ശങ്കറിന്റെ ഡേറ്റിനെക്കുറിച്ച് ചോദിച്ചു. അയാളോട് പോകാൻ പറ, ഇവനെയൊക്കെ താങ്ങി നടക്കേണ്ട കാര്യമില്ലെന്നാണ് നിർമാതാവ് പറഞ്ഞത്. തനിക്ക് അയാളൊന്നും വേണ്ട. നിങ്ങളെ വിശ്വാസമാണെന്ന് എന്നോട് പറഞ്ഞു. അങ്ങനെ ആ വേഷം ഞാൻ ചെയ്തു. അത് ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയാണ് സിനിമയിൽ നടനായി മാറിയത് എന്ന് ബാലചന്ദ്ര മേനോൻ വെളിപ്പെടുത്തി.