മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് വീണ്ടും പ്രതികരിച്ച് രംഗത്തത്തിയിരിക്കുകയാണ്.
താന്‍ നിലവില്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. എന്നാല്‍, പ്രേക്ഷകര്‍ക്ക് തന്റെ അഭിനയം മടുത്ത് തുടങ്ങിയാല്‍ പിന്നെ അഭിനയം നിര്‍ത്തുന്നത് തന്നെയാണ് നല്ലതെന്നും താരം പറയുന്നു.
അഭിനയം നിര്‍ത്തിയാല്‍ താന്‍ ഭാവിയില്‍ ഒരു കൊറിയോഗ്രാഫറായി സിനിമയില്‍ എത്താനാണ് സാധ്യതയെന്നും തുണിവ് എന്ന സിനിമയുടെ പ്രമോഷിനിടെ താരം ഇന്ത്യഗ്ലിറ്റസിനോട് പ്രതികരിച്ചു.
അജിത്ത് നായകനാകുന്ന തുണിവ് ഒരു ആക്ഷന്‍ ചിത്രമാണെന്നും, ചിത്രത്തിലേക്ക് റിസ്‌ക്കെടുത്ത് തന്നെ വിളിച്ചത് അജിത് തന്നെ ആണെന്നും മഞ്ജു വാര്യര്‍ പറയുന്നു. തനിക്ക് എതിരെയുള്ള ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും, അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.
സിനിമകളില്‍ വരുത്തുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പലപ്പോഴും ട്രോളുകള്‍ സഹായിക്കാറുണ്ടെന്നും മഞ്ജുവാര്യര്‍ പറയുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തുണിവ് ജനുവരി 11 ന് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്.
നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന’തുണിവ്’ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുണിവ്. മഞ്ജു വാര്യര്‍, അജിത്തിനൊപ്പം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. അഞ്ച് ഭാഷകളിലായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.