മലയാളികൾ ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് സ്‌നേഹ. മലയാളത്തിലൂടെയാണ് സ്നേഹയുടെ അരങ്ങേറ്റം എങ്കിലും തമിഴ് നടി എന്ന നിലയിലാണ് കരിയർ വളർത്തി എടുത്തത്. മൂന്ന് തവണ തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ സ്നേഹ രണ്ടായിരം ആണ്ടിലെ മികച്ച നടിമാരിൽ മുൻ നിരയിലായിരുന്നു.
ALSO READ
അടുത്ത ദിവസം ചുവന്ന ചുരുദാറിൽ റാണിയെ പോലെ നിൽക്കുന്ന ഏതാനും ചിത്രങ്ങൾ സ്നേഹ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വേഷം കൊണ്ടും ലുക്ക് കൊണ്ടും സ്നേഹ ഇന്നും ആ രണ്ടായിരം ആണ്ടിലെ നായിക തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്.
ഗീതു ഹൗട്ട് കോച്ചർ ഡിസൈൻ ചെയ്ത വേഷമാണ് സ്നേഹ ധരിച്ചിരിയ്ക്കുന്നത്. വൈശാലി സുന്ദർ ആണ് ഹെയർ സ്റ്റൈൽ ചെയ്തിരിയ്ക്കുന്നത്. വിജി കെഎൻആർ മേക്കപ്പ് ചെയ്തിരിയ്ക്കുന്നു. അജയ് മണിമാരൻ ഷൺമുഖം എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്.
നിങ്ങൾ എല്ലായ്‌പ്പോഴും എല്ലാവർക്കും മികച്ച ആളായിരിയ്ക്കണം എന്ന് ഇല്ല, എന്നാൽ ഒരാൾക്ക് നിങ്ങൾ എപ്പോഴും നല്ലത് ആയിരിയ്ക്കും എന്ന ക്യാപ്ഷനോടെയാണ് സ്നേഹ ഇൻസ്റ്റഗ്രാമിൽ ഫോട്ടോകൾ പങ്കുവെച്ചിട്ടുള്ളത്.
ALSO READ
ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെയാണ് സ്നേഹയുടെ അഭിനയാരങ്ങേറ്റം. പിന്നീട് തുറുപ്പു ഗുലാൻ, ശിക്കാർ, പ്രമാണി, വന്ദേ മാതരം, ദ ഗ്രേറ്റ് ഫാദർ, ഒരേ മുഖം എന്നീ ചിത്രങ്ങളിലൂടെയും സ്നേഹ മലയാളത്തിലെത്തിയിട്ടുണ്ട്.
തുറുപ്പു ഗുലാൻ എന്ന ചിത്രത്തിലെ സ്നേഹയുടെ നായികാ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അതിന് മുൻപും ശേഷവും സ്നേഹ മലയാള സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും ആദ്യം മനസ്സിലെത്തുന്നത് തുറുപ്പു ഗുലാൻ എന്ന ചിത്രവും അതിലെ മമ്മൂട്ടിയ്ക്കൊപ്പമുള്ള അഭിനയവും തന്നെയാണ്.